ഈ ചിത്രം നോക്കി എഴുതിയ കഥ അതോ മിനിക്കഥയോ???
ചിത്രം ഇവിടെ നിന്ന്
---------------------------------------------------
നീ ഇനി ആ സൈഡിലു നോക്ക്, ഈ സൈഡ് മുഴുവന്‍ ഞാന്‍ നോക്കിയതാ.
ഞാന്‍ അവനെ വിളിച്ച് ഒന്നൂടെ ചോദിച്ചാലോ?
വേണ്ടാ അവനുറങ്ങട്ടേ പാവം ചെക്കന്‍ അവനെ എന്തുമാത്രാ ചീത്തവിളിച്ചത്. അവനു ഓര്‍മ്മയുണ്ടെങ്കില്‍ കൂടി മറന്നുപോയിട്ടുണ്ടാവും.
നീ അവന്റെ കൂടെത്തന്നെ ഉണ്ടായിരുന്നില്ലേ. ഒന്നൂടെ ഓര്‍ത്ത് നോക്കിക്കെ.
പിന്നേ എനിക്കു മണലില്‍ കളിക്കാന്‍ പൂതിയായിട്ടല്ലേ,നിങ്ങളല്ലേ അവന്റൂടെ കളിച്ചിരുന്നത്.
ഞാനാ മേനോന്‍ ചേട്ടന്റെ ഒരു പരിചയക്കാരനോട് സംസാരിച്ച് നില്‍ക്കുകയായിരുന്നു. നിനക്കു കണ്ട ആണ്‍പിള്ളാരുടെ വായിനോക്കി നില്‍ക്കുന്ന സമയത്ത് അവനെ നോക്കിക്കൂടെ.
ദേ എന്നെക്കൊണ്ടൊന്നും പറയിക്കേണ്ട, നിങ്ങടെ കീശേന്ന് ഒരു സാധനം എടുത്താല്‍ അറീലെ. ഇക്കണക്കിനു പേഴ്‌സ് ദിവസോം വല്ലോരും എടുത്തോണ്ട് പോവുമല്ലോ.
അതുമിതും പറയാതെ വേഗം നോക്ക് ആ പോലീസുകാരനു നമ്മളു ഭാര്യേം ഭര്‍ത്താവും ആണെന്നു മനസ്സിലായതു ഭാഗ്യം അല്ലേലിന്നു പോലീസ് സ്റ്റേഷനില്‍ കിടക്കായിരുന്നു.
അയ്യടാ ഭാഗ്യോ? കാറില്‍ കിടന്നുറങ്ങുന്ന ടിങ്കൂനെ കാണിക്കാന്‍ ആരാ ബുദ്ധി ഉപദേശിച്ചത്?
ഏത് നേരത്താണോ ബീച്ചിലു വരാന്‍ സമ്മതിച്ചത്. നേരത്തേ തിരിച്ചു പോയിരുന്നെങ്കില്‍ പൂട്ട് കുത്തിപ്പൊളിച്ചെങ്കിലും അകത്ത് കടക്കായിരുന്നു. ഇതിപ്പോ വല്ലോരും കണ്ടാല്‍ ആ വീട്ടിലു താമസിക്കുന്നവരു തന്നേന്ന് തെളിവുകൊടുക്കാന്‍ പോലും അടുത്ത് പരിചയക്കാരാരൂല്ല.
നേരത്തെ പോകാന്ന് പറഞ്ഞപ്പോള്‍ ബ്ലോഗിലെഴുതാന്‍ ഭാവനയോ നവ്യാ നായരോ വരും കടലും നോക്കിയിരുന്നാല്‍ എന്ന് പറഞ്ഞ് പോകാന്‍ സമ്മതിക്കാത്തതാരാ ഞാനാണോ?
അവന്റെ ഒടുക്കത്തെ ഒരു ഏഴുനിലക്കൊട്ടാരോം രാജകുമാരീം താക്കോലുകിട്ടട്ടേ അവനെ ഇന്ന് വീട്ടില്‍ പോയിട്ടു ഞാന്‍ ശരിയാക്കുന്നുണ്ട്.
ഉവ്വ് കിട്ടിയതു തന്നെ, ഒരു മയത്തിലൊക്കെ അവനോട് ചോദിച്ച് മനസ്സിലാക്കാനുള്ളതിനു പകരം ആ കൊട്ടാരോം തട്ടി നിരത്തി എന്റെ ചെക്കനെ ചീത്തേം വിളിച്ച്, ഇനി നിങ്ങളു തനിച്ച് നോക്കിക്കോ ഞാന്‍ കാറില്‍ പോയി ഉറങ്ങാന്‍ പോകുന്നു.
പ്ലീസ് പോവല്ലേ, അവിടേം കൂടി നോക്കു പെണ്ണേ, അവനാ താക്കോലു മണലിനകത്താ വച്ചതെന്നു ഞാനുണ്ടോ അറിയുന്നു.നമ്മള്‍ക്കെന്റെ പ്രൊജക്റ്റ് മേറ്റ്‌സിന്റെ വല്ലവരുടേം വീട്ടില്‍ പോയാലോ?
പിന്നേ എനിക്കു പരിചയമില്ലാത്തവരുടെ വീട്ടിലേക്ക് വരാനൊന്നും കഴീല വേഗം നോക്കിയെടുക്ക്. കാറിന്റെ ലൈറ്റ് എത്രസമയം ഉണ്ടാവുമെന്നറിയാമോ? കൊതുകും കടിക്കുന്നു. നാശം.
മണലില്‍ വീണ നിഴലുകള്‍ പിന്നേം ഒരുപാട് നേരം സംസാരിച്ചു...