Sunday, October 28, 2007

ഗോകാക്ക് കാഴ്ചകള്‍

ഗോകാക്കിലെ വെള്ളമില്ലാത്ത വെള്ളച്ചാട്ടത്തിന്റെ കരയിലെ ഒരമ്പലം വെള്ളം നിറഞ്ഞാല്‍ അമ്പലവും വെള്ളത്തിനടിയിലാവൂം എന്ന് തോന്നുന്നു.


തൂക്കുപാലം മുങ്ങാന്‍ മാത്രം പുഴയില്‍ വെള്ളം ഉണ്ടാകുമത്രെ!!!


ബ്രിട്ടീഷ്കാരുടെ കാലത്ത് പണിത ഈ കെട്ടിടത്തിനും അതിന്റേതായ ഒരു ഗാംഭീര്യമുണ്ട്.


ഇതെന്തൂട്ട് സാധനാന്ന് പടത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്.


കുട്ടിച്ചാത്തനിലെ സാഹസികന്‍ ഇത്തിരി ഏന്തി വലിഞ്ഞ് എടുത്ത പടം




വെള്ളച്ചാട്ടത്തിന്റെ സൈഡ് വ്യൂ കൊള്ളാമോ? വെയിലിന്റെ ചൂട് പടത്തിലും ഉണ്ട്.




വെള്ളനൂല്. ക്യാമറ നേരെ പിടിച്ച് പടം എടുക്കാന്‍ ചാത്തനെ കിട്ടില്ല.


അടീലു ക്രോപ്പ് ചെയ്താല്‍ ഒന്നൂടെ നന്നായേനെ എന്നാലും ആ പൂക്കളെ എങ്ങനാ വെട്ടിക്കളയുക :(

Saturday, October 06, 2007

കാലടികള്‍

നോര്‍ത്ത് കര്‍ണ്ണാടകയിലെ ഗോകാക്ക് വെള്ളച്ചാട്ടത്തില്‍ വെള്ളമില്ലാത്തപ്പോള്‍ പുഴയൊഴുകിയിരുന്ന വഴികളിലെവിടെ നിന്നോ പുഴയുടെയോ നാട്ടുകാരുടെയോ ഒരു കുസൃതി


വെള്ളമില്ലാത്ത വെള്ളച്ചാട്ടം കൂടി കാണേണ്ടേ?


Saturday, July 07, 2007

അര നാള്‍ സി ഇ ഒ



സ്വന്തം നിമിഷങ്ങള്‍ എണ്ണിയിരിക്കുന്ന ഇവരുടെ നിമിഷങ്ങള്‍ക്കല്ലേ ഏറ്റവും വില?
തൂക്കിലേറ്റപ്പെടുന്നത് ശിക്ഷയാണ്,സ്വന്തം തെറ്റിനുള്ളത്.
മറ്റൊരു സഹജീവിയേയും ദ്രോഹിക്കാത്ത ഇവരെന്തു പിഴച്ചു!
നാളത്തെ സൂര്യോദയം കാണാന്‍ തുറക്കാത്ത ഈ കണ്ണുകളില്‍ കണ്ണുനീരുണ്ടോ?

ഓടോ: ഡായ് ചാത്താ കുറേ ആയല്ലോ കവലപ്രസംഗം.നീ വെജിറ്റേറിയനാണാ‍?

---ഏയ് മട്ടനും ബീഫും കഴിക്കാറില്ലാന്നു മാത്രം..;)

Friday, May 18, 2007

ഏഴുനിലക്കൊട്ടാരവും രാജകുമാരിയെ പൂട്ടിയിട്ട മുറിയും


ഈ ചിത്രം നോക്കി എഴുതിയ കഥ അതോ മിനിക്കഥയോ???
---------------------------------------------------


നീ ഇനി ആ സൈഡിലു നോക്ക്‌, ഈ സൈഡ്‌ മുഴുവന്‍ ഞാന്‍ നോക്കിയതാ.
ഞാന്‍ അവനെ വിളിച്ച്‌ ഒന്നൂടെ ചോദിച്ചാലോ?

വേണ്ടാ അവനുറങ്ങട്ടേ പാവം ചെക്കന്‍ അവനെ എന്തുമാത്രാ ചീത്തവിളിച്ചത്‌. അവനു ഓര്‍മ്മയുണ്ടെങ്കില്‍ കൂടി മറന്നുപോയിട്ടുണ്ടാവും.

നീ അവന്റെ കൂടെത്തന്നെ ഉണ്ടായിരുന്നില്ലേ. ഒന്നൂടെ ഓര്‍ത്ത്‌ നോക്കിക്കെ.

പിന്നേ എനിക്കു മണലില്‍ കളിക്കാന്‍ പൂതിയായിട്ടല്ലേ,നിങ്ങളല്ലേ അവന്റൂടെ കളിച്ചിരുന്നത്‌.

ഞാനാ മേനോന്‍ ചേട്ടന്റെ ഒരു പരിചയക്കാരനോട്‌ സംസാരിച്ച്‌ നില്‍ക്കുകയായിരുന്നു. നിനക്കു കണ്ട ആണ്‍പിള്ളാരുടെ വായിനോക്കി നില്‍ക്കുന്ന സമയത്ത്‌ അവനെ നോക്കിക്കൂടെ.

ദേ എന്നെക്കൊണ്ടൊന്നും പറയിക്കേണ്ട, നിങ്ങടെ കീശേന്ന് ഒരു സാധനം എടുത്താല്‍ അറീലെ. ഇക്കണക്കിനു പേഴ്‌സ്‌ ദിവസോം വല്ലോരും എടുത്തോണ്ട്‌ പോവുമല്ലോ.


അതുമിതും പറയാതെ വേഗം നോക്ക്‌ ആ പോലീസുകാരനു നമ്മളു ഭാര്യേം ഭര്‍ത്താവും ആണെന്നു മനസ്സിലായതു ഭാഗ്യം അല്ലേലിന്നു പോലീസ്‌ സ്റ്റേഷനില്‍ കിടക്കായിരുന്നു.

അയ്യടാ ഭാഗ്യോ? കാറില്‍ കിടന്നുറങ്ങുന്ന ടിങ്കൂനെ കാണിക്കാന്‍ ആരാ ബുദ്ധി ഉപദേശിച്ചത്‌?

ഏത്‌ നേരത്താണോ ബീച്ചിലു വരാന്‍ സമ്മതിച്ചത്‌. നേരത്തേ തിരിച്ചു പോയിരുന്നെങ്കില്‍ പൂട്ട്‌ കുത്തിപ്പൊളിച്ചെങ്കിലും അകത്ത്‌ കടക്കായിരുന്നു. ഇതിപ്പോ വല്ലോരും കണ്ടാല്‍ ആ വീട്ടിലു താമസിക്കുന്നവരു തന്നേന്ന് തെളിവുകൊടുക്കാന്‍ പോലും അടുത്ത്‌ പരിചയക്കാരാരൂല്ല.

നേരത്തെ പോകാന്ന് പറഞ്ഞപ്പോള്‍ ബ്ലോഗിലെഴുതാന്‍ ഭാവനയോ നവ്യാ നായരോ വരും കടലും നോക്കിയിരുന്നാല്‍ എന്ന് പറഞ്ഞ്‌ പോകാന്‍ സമ്മതിക്കാത്തതാരാ ഞാനാണോ?

അവന്റെ ഒടുക്കത്തെ ഒരു ഏഴുനിലക്കൊട്ടാരോം രാജകുമാരീം താക്കോലുകിട്ടട്ടേ അവനെ ഇന്ന് വീട്ടില്‍ പോയിട്ടു ഞാന്‍ ശരിയാക്കുന്നുണ്ട്‌.

ഉവ്വ്‌ കിട്ടിയതു തന്നെ, ഒരു മയത്തിലൊക്കെ അവനോട്‌ ചോദിച്ച്‌ മനസ്സിലാക്കാനുള്ളതിനു പകരം ആ കൊട്ടാരോം തട്ടി നിരത്തി എന്റെ ചെക്കനെ ചീത്തേം വിളിച്ച്‌, ഇനി നിങ്ങളു തനിച്ച്‌ നോക്കിക്കോ ഞാന്‍ കാറില്‍ പോയി ഉറങ്ങാന്‍ പോകുന്നു.

പ്ലീസ്‌ പോവല്ലേ, അവിടേം കൂടി നോക്കു പെണ്ണേ, അവനാ താക്കോലു മണലിനകത്താ വച്ചതെന്നു ഞാനുണ്ടോ അറിയുന്നു.നമ്മള്‍ക്കെന്റെ പ്രൊജക്റ്റ്‌ മേറ്റ്‌സിന്റെ വല്ലവരുടേം വീട്ടില്‍ പോയാലോ?

പിന്നേ എനിക്കു പരിചയമില്ലാത്തവരുടെ വീട്ടിലേക്ക്‌ വരാനൊന്നും കഴീല വേഗം നോക്കിയെടുക്ക്‌. കാറിന്റെ ലൈറ്റ്‌ എത്രസമയം ഉണ്ടാവുമെന്നറിയാമോ? കൊതുകും കടിക്കുന്നു. നാശം.

മണലില്‍ വീണ നിഴലുകള്‍ പിന്നേം ഒരുപാട്‌ നേരം സംസാരിച്ചു...

Monday, April 09, 2007

മാമ്പഴക്കാലം- പിന്നേം വന്നേ

ബൂലോഗര്‍ക്ക് കണിവയ്ക്കാന്‍ കൊന്നപ്പൂ ഒത്തിരിയായി,ഇതും കൂടി എടുക്കണേ കണിവയ്ക്കാന്‍.


അങ്ങേ വീട്ടിലെ അപ്പ്വേട്ടന്‍ ഇപ്പോള്‍ കൊണ്ടത്തന്നത്










ഇത് ഓള്‍ഡ് സ്റ്റോക്ക് - ഇഷ്ടം പോലെ മുറിച്ചെടുത്ത് ഉപയോഗിക്കാന്‍.





കണിക്കൊന്ന കിട്ടാത്തവരു കിട്ടാത്തവരു ഇവിടെ പോയി എടുക്കുക.
തീര്‍ന്നുപോയാല്‍ ഇവിടെം കിട്ടും

Monday, April 02, 2007

മുഹമ്മക്കാരന്‍ സേതുവേട്ടന്‍



ഈ സേതുവേട്ടന്‍ മുഹമ്മ ബോ‌ട്ട്‌ജെ‌ട്ടിക്കടുത്താ താമസം.

Tuesday, March 20, 2007

അപ്പത്തിന്റെ കൊച്ചുമോന്‍ അതോ മോളോ?



ഇഡ്ഡലിയല്ലാട്ടോ. ഇതാണു ‘പോള’ അപ്പത്തിന്റെ(വെള്ളേപ്പത്തിന്റെ) നടുവിലെ ഭാഗവുമായി ചെറിയ സാമ്യം. പാചകക്കുറിപ്പ് ആരേലും എഴുതാന്‍ ആഗ്രഹിക്കുന്നുണ്ടേല്‍ പോട്ടം കടം എടുക്കാം ട്ടോ... അത് നമ്മടെ പരിധിയില്‍ വരാത്ത കാര്യമായതോണ്ട് കൈ കടത്തുന്നില്ല. അപ്പം തിന്നാല്‍ പോരെ?....

Sunday, March 11, 2007

ഗഡികള്‍ക്കൊരു വെല്ലുവിളി



ചോദ്യോത്തര ബ്ലോഗുകളുടെ കാലമല്ലേ.

ബൂലോക ഗഡികളേ നിങ്ങടെ നാട്ടിലെ ഒരു പാലത്തില്‍ നിന്നും എടുത്ത ഫോട്ടോ സ്ഥലത്തിന്റെ പേര് പറയാമോ?
തത്കാലം കമന്റ് മോഡറേഷന്‍ ഇടുന്നു.

Sunday, March 04, 2007

പാ‍വം - ക്രൂരന്‍




ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്ക്, ബാംഗ്ലൂരില്‍, നിന്നൊരു പാവത്താന്‍ ഇങ്ങനെ പറയുന്നു.
“ഞാന്‍ പോലും സ്വന്തമായി അധ്വാനിച്ചാ വയറ് നിറക്കുന്നത്, എന്നിട്ടും ക്രൂരനെന്ന പേര് മാത്രം മിച്ചം :(
അങ്ങേയറ്റം അപലപനീയമായ പ്രവര്‍ത്തി ചെയ്തിട്ടും യാഹൂ ഇന്നും കോണ്‍ക്രീറ്റ് വനങ്ങളിലെ മാന്യന്‍ !!!!”




Yahoo! India plagiarised contents from several blogs when Yahoo! launched their Malayalam portal. The giant corporation hasn't yet owned up to their responsibility
nor did they apologize to the bloggers. When accused, they silently removed the contents. This is not acceptable. We need an apology!

When asked for apology, Yahoo! India is now accusing WebDunia as their content provider. The contents appeared on Yahoo! domain and not on Webdunia's Domain. Hence, we hold Yahoo responsible.


I am protesting against this and joining hundreds of bloggers in this march against blatant corporate plagiarisation.


മാര്‍ച്ച് 5 പ്രതിഷേധദിനം

Wednesday, February 21, 2007

ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും



ഇത് ആമ്പല്‍ തന്നെയാണേ... പക്ഷേ പാവം വളരെ ബോറടിച്ചിരിക്കുകയാ അതാ...
ഒരു വലിയ കുളത്തില്‍ കൂട്ടരുമൊത്ത് കളിച്ച് ചിരിച്ച് ഇരിക്കേണ്ട ആളെ വീട്ടു മുറ്റത്തെ കൃത്രിമകുളത്തില്‍ തടവിലിട്ടാല്‍ ഇങ്ങനിരിക്കും --ചാത്തന്റെ ഡിജിറ്റല്‍ ഫോട്ടോഗ്രഫിയുടെ ബാലപാഠങ്ങള്‍

Monday, February 12, 2007

ഒരു നൂറ്റാണ്ടിന്റെ ബാക്കിപത്രം



വടക്കേ മലബാറിലെ ഒരു കൊച്ചു കാട്ടിനുള്ളിലെ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള, ഇടിഞ്ഞ് പൊളിഞ്ഞ ഒരു കാവില്‍ നിന്നും...
കാടെന്നു പറഞ്ഞാല്‍ ഇവിടെ ഞാന്‍ മൂന്നാലു കുരങ്ങന്‍മാരെയേ കണ്ടിട്ടുള്ളൂ(ഞാനടക്കം)