Saturday, July 07, 2007

അര നാള്‍ സി ഇ ഒ



സ്വന്തം നിമിഷങ്ങള്‍ എണ്ണിയിരിക്കുന്ന ഇവരുടെ നിമിഷങ്ങള്‍ക്കല്ലേ ഏറ്റവും വില?
തൂക്കിലേറ്റപ്പെടുന്നത് ശിക്ഷയാണ്,സ്വന്തം തെറ്റിനുള്ളത്.
മറ്റൊരു സഹജീവിയേയും ദ്രോഹിക്കാത്ത ഇവരെന്തു പിഴച്ചു!
നാളത്തെ സൂര്യോദയം കാണാന്‍ തുറക്കാത്ത ഈ കണ്ണുകളില്‍ കണ്ണുനീരുണ്ടോ?

ഓടോ: ഡായ് ചാത്താ കുറേ ആയല്ലോ കവലപ്രസംഗം.നീ വെജിറ്റേറിയനാണാ‍?

---ഏയ് മട്ടനും ബീഫും കഴിക്കാറില്ലാന്നു മാത്രം..;)

13 comments:

കുട്ടിച്ചാത്തന്‍ said...

എന്നും കാണാറുള്ള കാഴ്ച, ക്യാമറ കയ്യിലുണ്ടാവാറില്ല. വിധിവശാല്‍ ഒത്തു വന്നപ്പോള്‍ ഒരാള്‍ക്ക് പരിഭവം പറയാനൊത്തു...:(

sandoz said...

ദുഷ്ട്ടന്മാര്‍...ക്രൂരതക്ക് ഒരതിരില്ലേ..
പാവം മൃഗങള്‍ എന്ത് പിഴച്ചു.....
മാംസഭക്ഷണം എല്ലാവരും ഉപേക്ഷിക്കേണ്ട സമയം ആയി....
[അല്ലാതെ എന്ത് ചെയ്യാന്‍...ബീഫിനും മട്ടനുമൊക്കെ എന്താ വെല]

Sathees Makkoth | Asha Revamma said...

ഞാനിന്നുമുതല്‍ ശുദ്ധ വെജിറ്റേറിയനായി.

വേണു venu said...

കൂട്ടിലിട്ടു് കൂട്ടമായി കൊണ്ടു പോകുമ്പോള്‍‍ കണ്ണിലെ ദയനീയത കാണാറുണ്ടു്. നാളെ വെളിച്ചം അന്യമാകുന്നതറിയാതെ...:)

അഞ്ചല്‍ക്കാരന്‍ said...

കൂട്ടിലടച്ച ഒരാടിനെ കണ്ട് മനമലിയുന്ന മനസ്സേ ഇന്ന് ഇറക്കിലേക്ക് തിരിച്ചു വച്ച കാമറകളില്‍ കണ്ടവയൊക്കെ എങ്ങിനെ മറക്കും.

സാജന്‍| SAJAN said...

ചാത്തനെയേറ്,
എന്റെ ചാത്താ.. ഇങ്ങനെ സെന്റിയടിപ്പിക്കാതെ,ഈ ലോകത്തിന്റെ തന്നെ നിലനില്പ് തന്നെ, മട്ടണ്‍ ചാപ്സിലും ബീഫ് ഫ്രൈയിലും ഒക്കെയാണ് ഇതൊന്നും ഇല്ലാതെ ജീവിക്കുന്നകാര്യം ഓര്‍ക്കാന്‍ കൂടെ വയ്യാ...
ഇടക്കൊക്കെ ഒരു തന്തൂരിചിക്കന്‍ കഴിക്കാന്‍ കഴിഞ്ഞില്ലാങ്കില്‍ ഒന്നും കഴിക്കാതിരിക്കുന്നത് തന്നെ നല്ലത് , ചാത്താ ഒരു ഓടോയും കൂടെ, സതീശേ. . നിങ്ങള്‍ തന്നെ ഇതു പറയണം കള്ളു ഷാപ്, കരിമീന്‍ , ഒക്കെ മറന്നു പോയി അല്ലേ?:):)

Unknown said...

I love animals. They are so tasty.
എന്ന് കേട്ടിട്ടില്ലേ ചാത്താ? :-)

Kaithamullu said...

ചാത്തങ്കുട്ട്യ്യെ,

നീയെന്റെ കണ്ണു തുറപ്പിച്ചു.

-നിര്‍ത്തി, ഞാനിന്ന് തൊട്ട് വെജ് ആവുകയാണ്. മുഴുവനായും അല്ല, ഒര് 50%. ഹല്ല, പിന്നെ!

ആവനാഴി said...

എന്റെ ചാത്താ,

ആല്‍മാവിനു മരണമില്ല എന്നു പറഞ്ഞാശ്വസിക്കുന്നത് ഒരു പക്ഷേ ഈ ഇറച്ചിതീറ്റ നിര്‍ത്താന്‍ വയ്യാത്തതുകൊണ്ടുള്ള ന്യായീകരണമായിരിക്കുമോ?

എന്റെ മുള്ളേ, 50% വെജിറ്റേറിയനേ! അപ്പഴും 50% മാംസാ‍ഹാരം എന്നു പറയുന്നില്ല. ഊന്നല്‍ വെജിറ്റബിളിലേ!

ചിലരൊക്കെ “ചാത്തനേറു” കൊണ്ടു കൊണ്ട് “ചാത്തനെയേറ്” തുടങ്ങിയെന്നു കാണുന്നതില്‍ ഞാന്‍ വളരെ വളരെ ആഹ്ലാദിക്കുന്നു.

ഏറുകളങ്ങനെ നടക്കട്ടെ. ഏറു കൊള്ളട്ടെ. അതു കണ്ട് ഞാന്‍ അത്യധികം ആഹ്ലാദിക്കട്ടെ.ഹി, ഹി, ഹി, ഹി.......

:(|) ഒരാഫ്രിക്കന്‍ ഇസ്മൈലി ചാത്തന്റെ മോഷ്ടിച്ചത്.

സസ്നേഹം
ആവനാഴി.

SUNISH THOMAS said...

ചാത്താ,
വെജ്- നോണ്‍ വെജ് അലമ്പുണ്ടാക്കിയാല്‍ ഞാന്‍ ഷാപ്പടയ്ക്കും. കപ്പേം കറീം എടുത്ത് ആറേം വിടും...!

കുട്ടിച്ചാത്തന്‍ said...

സാന്‍ഡോ ഇവിടെം ചിരിപ്പിച്ചു അല്ലേ? :)
സതീശേട്ടോ ശുദ്ധ’മായ’ വെജിറ്റേറിയന്‍ ആണല്ലേ?

വേണുച്ചേട്ടോ ആ സ്മൈലിയും കമന്റും ഒത്തുപോവുന്നില്ലാട്ടാ..

അഞ്ചല്‍ക്കാരോ: മറക്കാന്‍ പറ്റാത്തത് എടുത്ത് പോസ്റ്റാക്കും ഹല്ലപിന്നെ :)

സാജന്‍ ചേട്ടോ: ഭൂലോകത്തിന്റെ സ്പന്ദനം തന്നെ കണക്കിലാ ന്ന് കേട്ടിട്ടുണ്ട്,ഇതാദ്യായിട്ടാ ! ബൂലോഗത്തിന്റെ നിലനില്പാണേല്‍ മട്ടന്‍ചാപ്സിലും ബീഫ്ഫ്രൈയിലും മാത്രമല്ലാ. മരനീരും വേണം..

ദില്‍ബൂ : ഇപ്പോള്‍ കേട്ടു. അത് കേട്ടപ്പോള്‍ ഒരു ദിനോസറ് പണ്ട് പറഞ്ഞത് ഓര്‍മ്മവന്നു.
“I love ദില്‍ബു അവന്‍ ഒരു കടിക്കുണ്ട്“

കൈതച്ചേട്ടോ 50% നോണ്‍ വെജാ അപ്പോ ചോറൊന്നും കഴിക്കൂ‍ലേ? ചിക്കന്‍ഫ്രൈയും തൊട്ടുകൂട്ടാന്‍ ചപ്പാ‍ത്തീം സ്റ്റൈല്‍ ആണോ ജീവിതം?

ആവനാഴിമാഷേ: കൊന്നാല്‍ പാപം തിന്നാല്‍ തീരും..
പക്ഷേ സ്വയം തട്ടിയാലല്ലേ പാപം ഉള്ളൂ?

സുനീഷേ ഷാപ്പടയ്ക്കണ്ട. മൂക്കറ്റം കേറ്റിക്കഴിഞ്ഞാല്‍ നല്ല മസാലയൊക്കെ ഇട്ട് കുറേ ഉരുളക്കിഴങ്ങ് പുഴൂങ്ങി വച്ചിട്ട് നല്ല ഇളം മാനിറച്ചിയാന്ന് പറഞ്ഞാ മതി.

ബാജി ഓടംവേലി said...

ചിന്തിച്ചാല്‍ ഒരന്തോം ഇല്ല
ചിന്തിച്ചില്ലേല്‍ ഒരുകുന്തോം ഇല്ല

മഴവില്ലും മയില്‍‌പീലിയും said...

നമ്മളെ പൊലുള്ളവര്‍ കഴിച്ചില്ലങ്കില്‍ വല്ല പുലിയൊ കടുവയൊ പിടിച്ചു കഴിക്കം ​ഇല്ലെ ചാത്തന്സ്..???
അപ്പൊ ഞാന്‍ ഓടി...........