Monday, April 09, 2007

മാമ്പഴക്കാലം- പിന്നേം വന്നേ

ബൂലോഗര്‍ക്ക് കണിവയ്ക്കാന്‍ കൊന്നപ്പൂ ഒത്തിരിയായി,ഇതും കൂടി എടുക്കണേ കണിവയ്ക്കാന്‍.


അങ്ങേ വീട്ടിലെ അപ്പ്വേട്ടന്‍ ഇപ്പോള്‍ കൊണ്ടത്തന്നത്










ഇത് ഓള്‍ഡ് സ്റ്റോക്ക് - ഇഷ്ടം പോലെ മുറിച്ചെടുത്ത് ഉപയോഗിക്കാന്‍.





കണിക്കൊന്ന കിട്ടാത്തവരു കിട്ടാത്തവരു ഇവിടെ പോയി എടുക്കുക.
തീര്‍ന്നുപോയാല്‍ ഇവിടെം കിട്ടും

10 comments:

കുട്ടിച്ചാത്തന്‍ said...

ബൂലോഗര്‍ക്ക് കണിവയ്ക്കാന്‍ കൊന്നപ്പൂ ഒത്തിരിയായി,ഇതും കൂടി എടുക്കണേ കണിവയ്ക്കാന്‍,

ഇപ്പുറത്തെ സൈഡില്‍ കണിക്കൊന്ന ബ്ലാക്കില്‍ വില്‍ക്കുന്നുണ്ട്...

Sathees Makkoth | Asha Revamma said...

ചാ‍ത്തോ...
ഒരെണ്ണം ഞാനെടുത്തിരിക്കുന്നു.

സാജന്‍| SAJAN said...

ഈ ചാത്തന്റെ ഒരു കാര്യം..
രാവിലെ മാങ്ങയായി ഇറങ്ങിയിരിക്കുവാ ചുമ്മാതെ മനുഷ്യനെ പറ്റിക്കാന്‍..ഇത്തവണത്തെ കാനേഷുമാരി ഒനൊനും കണ്ടില്ലായിരുന്നോ.. ഇത്തിരിം ഉള്ള ഈ അഞ്ചാറ് മാങ്ങ ബൂലോഗത്തിലുള്ളവര്‍‌ക്കെല്ലാം എങ്ങനെ എടുക്കാനാ..കുറെം കൂടെ പോസ്റ്റെന്നേ.. ഏതായാലും ഒരെണ്ണം ഞാനെടുത്തു കേട്ടോ..:)

അപ്പു ആദ്യാക്ഷരി said...

ചാതതാ‍.. പടം കൊള്ളാം.
(പിന്നെ ഞാനൊരു മെയിലയച്ചിട്ടുണ്ട്. നോക്കണേ.)

കുട്ടിച്ചാത്തന്‍ said...

മാങ്ങേടെ എണ്ണം കുറവാന്നുള്ള പരാതി കാരണം കുറച്ചൂടെ ഇടുന്നു.

സു | Su said...

കുട്ടിച്ചാത്താ, ചക്കയും വെള്ളരിക്കയുമൊക്കെ ആരു തരും?

സുല്‍ |Sul said...

ചാത്തോ ഉത്തമന്‍ മൂവാണ്ടന്‍ മാങ്ങാസ്.
ഇതെവിടെന്നൊപ്പിച്ചു?

-സുല്‍

മനോജ് കുമാർ വട്ടക്കാട്ട് said...

പച്ച മാങ്ങ ചെറുതായി കൊത്തിയരിഞ്ഞ്‌ ഇത്തിരി ഉപ്പും മുളകുപൊടിയും വെളിച്ചെണ്ണയില്‍ ചാലിച്ച്‌...

(എനിക്ക്‌ വയ്യ..)

ആഷ | Asha said...

ചാത്തന്‍‌കുട്ടി,
കുടുകുമാങ്ങയിടാന്‍ ഞാനൊരു മാങ്ങയെടുക്കുവാട്ടോ.

സചിത്രകഥകള്‍ എന്ന പേരു ഞാനെടുത്താല്‍ പിന്നെ ഈ ബ്ലോഗിന്റെ പേരും ചാത്താഢം എന്നാക്കുവോ? :-)

ചാത്തന്‍‌കുട്ടിക്കും കുടുംബത്തിനും പ്രിയപ്പെട്ട വേറെവല്ലവരുമുണ്ടെങ്കില്‍ അവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ വിഷുവാശംസകള്‍!

qw_er_ty

കുട്ടിച്ചാത്തന്‍ said...

സതീശേട്ടോ :)
സാജന്‍ ചേട്ടോ :)
അപ്പ്വേട്ടോ :അപ്പ്വേട്ടന്‍ കൊണ്ടത്തന്നതാണെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടേ, തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
സൂചേച്ചീ: അതു ശരി എന്നെക്കൊണ്ടു പച്ചക്കറിക്കടയിടീക്കാന്‍ പോവ്വാ അല്ലേ :)
സുല്ലിക്കാ : രഹസ്യാ.
പടിപ്പുരച്ചേട്ടോ : ആര്‍ത്തി കാണിക്കല്ലേ ഇങ്ങനെ പരസ്യമായി ചാത്തനു പിന്നെ അത്രേം പ്രായമായില്ലാന്നു വയ്ക്കാം.
ആഷേച്ചീ: എന്നാകിടിലം പേര്‌ ‘ചാത്താഢം’ (ഭാഗ്യം ചാണകം എന്ന് നിര്‍ദ്ദേശിക്കാത്തത് :))

ബൂലോഗര്‍ക്ക് മൊത്തം കുട്ടിച്ചാത്തന്റെ വിഷു ആശംസകള്‍...

നാളെ നാട്ടിലേക്കൊരു ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് ആര്‍ക്കറിയാം ഇതുപോലാവുമോ എന്ന്?