Wednesday, June 11, 2008

ഒരു അമേരിക്കന്‍ വയനാട്




ഒരു അമേരിക്കന്‍ വെള്ളച്ചാല്‍ കണ്ടപ്പോള്‍ അമ്മ ചോദിച്ചു ഇതെടുക്കാന്‍ എന്തിനാ നീ അവിടെ പോയത് ആറളം ഫാമിലോ വയനാട്ടിലോ പോയാല്‍ പോരായിരുന്നോ എന്ന്!!!

19 comments:

കുട്ടിച്ചാത്തന്‍ said...

ഒരു അമേരിക്കന്‍ വെള്ളച്ചാല്‍ കണ്ടപ്പോള്‍ അമ്മ ചോദിച്ചു ഇതെടുക്കാന്‍ എന്തിനാ നീ അവിടെ പോയത് ആറളം ഫാമിലോ വയനാട്ടിലോ പോയാല്‍ പോരായിരുന്നോ എന്ന്!!!

അഭിലാഷങ്ങള്‍ said...

ഡാ ചാത്താ നീ വന്നോ?

അമേരിക്ക രക്ഷപ്പെട്ടു! കുറച്ചുകാലം കൂടി അവിടെ തങ്ങിയിരുന്നേല്‍... അമേരിക്കയുടെ കാര്യം കട്ടപ്പൊകയായേനേ.. ബൂലോകവും ഭൂലോകവും ഒരുമിച്ച് രക്ഷപ്പെട്ടേനേ..

ഈ പടം അടിപൊളി. അമേരിക്കയിലെ സ്ഥലമായതുകൊണ്ടല്ല. സംഗതി ‘വെള്ളച്ചാല്‍’ ആയതുകൊണ്ട്. കണ്ണൂരിലെ എന്റെ സ്ഥലത്തിന്റെ പേര് വെള്ളച്ചാല്‍ എന്നാണ്. അതുകൊണ്ട്, എല്ലാ വെള്ളച്ചാലുകളും എനിക്ക് വളരെ പ്രിയപ്പെട്ടതാണ്.

ഓഫ്: ചാത്താ, കുറേ ഫോട്ടോസ് എടുത്തിട്ടൂണ്ടോ? എല്ലാം ഒരോന്നായി പോസ്റ്റൂ.. കാണട്ടെ.

സുല്‍ |Sul said...

അമ്മചോദിച്ചതും ശരിയല്ലേ :)

സുല്‍ |Sul said...

അഭിയുടെ നാടിന്റെ പേര് ‘വെള്ളചാല്‍’ തന്നെ ആവാനേ തരമുള്ളൂ. മറ്റെന്തിനുണ്ട് ‘ചാല്‍‘ ആവാനുള്ള കരുത്ത്?

-സുല്‍

കുറ്റ്യാടിക്കാരന്‍|Suhair said...

അമ്മ അങ്ങനെ ചോദിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ..

Kaithamullu said...

കുട്ടിച്ചാത്താ,

അവിടെ പോയിട്ടും എടുത്ത പോട്ടം ഇങ്ങനെ? കുറച്ച് സ്പെഷ്യല്‍ എഫക്റ്റ്സ് ഒക്കെ ഇടണ്ടേ?

വേം തിരിച്ച് വന്നതില്‍ സന്തോഷം!

Unknown said...

അമേരിക്കന്‍ വെള്ളച്ചാട്ടത്തെകാള്‍ ഭംഗി ഇതിനു
തന്നെ കുട്ടിച്ചാത്താ

കുഞ്ഞന്‍ said...

ആദ്യം ഗണ്‍ഫൂഷ്യന്‍ ആയി. ഈ പടം അമേരിക്കയിലെയൊ അതൊ നമ്മുടെ നാട്ടിലെയൊയെന്ന്. പക്ഷെ തലകുത്തി നിന്നപ്പോള്‍ മനസ്സിലായി ഇത് അമേരിക്കന്‍ പടം തന്നെയെന്ന് ഉറപ്പിച്ചു..കാരണം ആ പാറയിലൊന്നും ഐ ലവ് യു, കുഞ്ഞന്‍, ചാത്തന്‍ വിത്ത് ചാത്തി എന്നൊന്നും കണ്ടില്ല..!

ആഷ | Asha said...

അമ്മ ചോദിച്ചത് ശരി തന്നെ. ഈ ബെള്ളചാട്ടം എടുക്കാന്‍ വേണ്ടീട്ടാണോ അമേരിക്കലോട്ട് വണ്ടി കേറീത്?

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

പടം കൊള്ളാം..മാഷേ...
പിന്നെ;
അമ്മ
അങ്ങിനെ
ചോദിച്ചില്ലെങ്കിലേ...
അത്ഭുതമുള്ളൂ... :)

ഏറനാടന്‍ said...

കുട്ടിച്ചാത്താ അമ്മ ചോദിച്ചത് വെരി വെരി കറക്റ്റ്! ഈ പൊന്തയും കാടും വെള്ളച്ചാട്ടവും എടുക്കണേല്‍ അത്രേം ദൂരം കാശും പൊട്ടിച്ച് പോകണോ? പിന്നെ കുട്ടിച്ചാത്തനാവുമ്പം വിമാനം വേണ്ടാല്ലോ. ഒരു കുന്തമോ കുറ്റിച്ചൂലോ മതിയല്ലോ കേറിപറക്കാന്‍.. ഹിഹി..

ശ്രീ said...

ദെന്താദ് ചാത്താ...
ഇത്ര നാള്‍ അമേരിയ്ക്കയില്‍ നിന്നിട്ട് ഇതു മാത്രമേ കിട്ടിയുള്ളൂ...?

എന്നാലും പറയുമ്പോള്‍ എല്ലാം പറയണമല്ലോ... നല്ല സ്ഥലം... നല്ല ചിത്രം!
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹായ് ഇതെപ്പഴാ ഇങ്ങോട്ട് കെട്ടിയെടുത്തെ? എവിടൊക്കെ ചുറ്റിയടിച്ചു.

നല്ല വല്ല സ്ഥലങ്ങളും കണ്ടെങ്കില്‍ പറയനം ട്ടാ

അതങ്ങനാ ഇവിടെ വന്നാ എല്ലാര്‍ക്കും എല്ലാം അദ്ഭുതമാ. നാട്ടില്‍ പ്രാവൂകള്‍ ഡെയിലി മുറ്റത്ത് വന്നു എന്നോട് സ്വകാര്യം പറയുമായിരുന്നു. ദാണ്ടെ ഇപ്പോ ഒരു പ്രാവിനെ(?) കണ്ടപ്പൊ “ദെ പക്ഷീ” എന്നും പറഞ്ഞ് ചാടി വീഴും

എനിയ്ക്കു വയ്യ

ശ്രീലാല്‍ said...

മാക്കൂട്ടം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞാല്‍ കാണുന്ന തോടിന്റെ ഫോട്ടോയും എടുത്ത് അമേരിക്കാന്നു പറയുന്നോ ചാത്താ ;)

Rare Rose said...

ഇതു അമേരിക്കയാ..??...എഴുതി ഒട്ടിച്ചു വെക്കണം...നമ്മുടെ നാട്ടിലെ ഒരു പാവം വെള്ളച്ചാട്ടം പോലെ തന്നെയുണ്ടു.....അമ്മ വെറുതെയല്ലാട്ടോ പറഞ്ഞത് ..:)

പൈങ്ങോടന്‍ said...

അമേരിക്കയിലായേന്താ വയനാട്ടിലായലെന്താ...വെള്ളവുമുണ്ട് ചാട്ടവുമുണ്ട് .സംഗതി ഉഷാറായിരിക്ക്‍ണൂ

കുട്ടിച്ചാത്തന്‍ said...

അഭി:“അമേരിക്ക രക്ഷപ്പെട്ടു!” നിന്നെ എന്തായാലും ലാദന്‍ നോട്ടമിട്ടു. ഒരു അമേരിക്കസ്നേഹി...
സുല്ലിക്കോ: അതെ അതുശരിയാണ്‌ അതുകൊണ്ടാണല്ലോ ഞാനങ്ങനെതന്നെ എഴുതീത്.

കുറ്റ്യാടിക്കാരന്‍ : വയനാട്ടിലൊക്കെ വന്നിട്ടുണ്ടാ ;)
കൈതമാഷേ: സ്പെഷല്‍ എഫക്റ്റ്സിന്റെ പോട്ടോ പിടിച്ചാല്‍ ഞാനകത്താവൂലെ?(ചുമ്മാതാണോ ശ്രീജിത്തിനെ കുറേ ആയി പുറത്തോട്ടൊന്നും കാണാത്തത്)

അനൂപ്‌ ചേട്ടോ: തെറ്റിദ്ധരിച്ചാ!! ഇതമേരിക്ക തന്നെയാ.
കുഞ്ഞന്‍സ്: ശ്ശെടാ മറന്നുപോയതാ ഒരു ചോക്ക് കഷണമെങ്കിലും കിട്ടിയിരുന്നേല്‍...

ആഷേച്ചീ: പണിയെടുത്ത് എനിക്ക് വട്ടാകുമെന്ന് കരുതി ഒരുത്തന്‍ കൂട്ടിക്കൊണ്ട്പോയതാ. അല്ലാരുന്നേല്‍ ഇതുമില്ല.
അന്യന്‍സ് :സ്ഥലം കണ്ടപ്പോള്‍ തന്നെ എനിക്കും തോന്നി.

ഏറനാടന്‍ ചേട്ടോ: അതു മതി പക്ഷേ വഴിയറിയണ്ടേ?

ശ്രീ: രണ്ടാഴചകൊണ്ട് ആ ഫോട്ടോലിരിക്കാന്‍ ഒരു മദാമ്മേക്കൂടി സംഘടിപ്പിക്കുകാന്ന് വച്ചാല്‍ നടക്കുന്നകാര്യാണോ?

പ്രിയേച്ചീ: ആകെപോയസ്ഥലമാ‍ അത്.:(നല്ല തിരക്കാരുന്നു.

ശ്രീലാലേ: അതേ അമേരിക്കാന്ന് വച്ചാല്‍ ഇത്രേയുള്ളൂ..
Rare Rose :“നമ്മുടെ നാട്ടിലെ ഒരു പാവം വെള്ളച്ചാട്ടം” ആ പ്രയോഗം കലക്കി.

പൈങ്ങോടന്‍സ്: നന്ദി. മഞ്ഞുകാലമായാല്‍ അപ്പോള്‍ മഞ്ഞച്ചാട്ടം എന്നും വിളിക്കാം അല്ലേ?

abi said...

enikku malayalathil comments post cheyyanam, arenkilum undo oru helpinu?

Anonymous said...

കുട്ടിച്ചാത്ത ... ദെ ഒരുത്തന്‍ ബ്ലോഗ് "forum" ആക്കുന്നു ....aswers.com il നിന്നു വഴ്യ്തെട്ടി വന്നതന്നു തോന്നുന്നു :O

സത്യം പറ ചാത്താ..ഏത് ആരാളം ഫാം തന്നയല്ലേ???