Monday, February 12, 2007

ഒരു നൂറ്റാണ്ടിന്റെ ബാക്കിപത്രം



വടക്കേ മലബാറിലെ ഒരു കൊച്ചു കാട്ടിനുള്ളിലെ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള, ഇടിഞ്ഞ് പൊളിഞ്ഞ ഒരു കാവില്‍ നിന്നും...
കാടെന്നു പറഞ്ഞാല്‍ ഇവിടെ ഞാന്‍ മൂന്നാലു കുരങ്ങന്‍മാരെയേ കണ്ടിട്ടുള്ളൂ(ഞാനടക്കം)

11 comments:

കുട്ടിച്ചാത്തന്‍ said...

ചാത്തന്‍സ് ഫോട്ടോ ബ്ലോഗ്..... ഇന്ന് ബാംഗ്ലൂര്‍ ബന്ദ് പ്രമാണിച്ച് ഉല്‍ഘാടിക്കുന്നു... വരുന്നവര്‍ക്ക് ഇന്ന് ചാത്തനേറ് ഫ്രീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ....

സു | Su said...

അഭിനന്ദനങ്ങള്‍.

(എനിക്ക് ഏറ് വേണ്ട.)

സജീവ് കടവനാട് said...

ചാത്തോ കണ്ട കാര്യം ആരോടും മുണ്ടണ്ട. പൂജേം തെളീം തുടങ്ങാന്‍ ഇതീ കൂടുതലൊന്നും വേണ്ട.

Anonymous said...

Welcome to the world of blogs...!

Sreejith K. said...

ചിത്രം കൊള്ളാം. പക്ഷെ എന്തോന്ന് അതില്‍? ഒരു പിടിത്തവും കിട്ടുന്നില്ലല്ലോ. കണ്ണൂരില്‍ ഇങ്ങനേയും ശില്‍പ്പങ്ങളോ. അതോ നീ വല്ല ആദിവാസികളുടേയും കൂടെയാണോ അവിടെ താമസം?

വേണു venu said...

നൂറ്റാണ്ടെന്നൊക്കെ പറയുമ്പോള്‍ തെളിവുകളില്ലെങ്കില്‍ ശ്രീജിത്തു് ചോദിച്ച ചോദ്യം ചോദിക്കേണ്ടി വരും.?
ഓടോ.
വിശദവിവരം പോരട്ടെ.

Inji Pennu said...

ഇത് നന്നായി. ഇത് സ്ഥലം എവിടെയാ, ക്ഷേത്രത്തിന്റെ പേര്, ഇതൊക്കെ പറയാമൊ? എന്നാല്‍ നന്നായിരിക്കും.

കുട്ടിച്ചാത്തന്‍ said...

സൂചേച്ചീ: നന്ദി (എറീന്നില്ല)

കിനാവേ: ഇത് ഉപേക്ഷിച്ചതാ..പൂജേം തെളീം പണ്ട് ഉണ്ടായിക്കാണും.നന്ദി.

കാളിയോ: ഞാന്‍ മുന്നേ ബൂലോകവാസിയാ. ‘കുട്ടിച്ചാത്തവിലാസങ്ങളില്‍’ ഇതുവരെ വന്നിട്ടില്ല അല്ലേ. നന്ദി.

ശ്രീജിത്തേ: ആദിവാസികളുമായുള്ള എന്റെ ആകെ ബന്ധം, കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് കണ്ണടയിട്ട ഒരു മോസ്റ്റ് മോഡേണ്‍ ആദിവാസിയുടെ കൂടെ വേറെ കുറേ ആദിവാസികളുടെ പാട്ട് കേള്‍ക്കാന്‍ പോയതാ...(ഈ കൊല്ലക്കുടീല്‍ സൂചി ഉണ്ടാക്കാറില്ലാ.. വടിവാളാ പതിവ്)

വേണുച്ചേട്ടാ:നൂറ്റാണ്ടെന്ന് ആ പടം കണ്ടിട്ട് അച്ഛന്‍ പറഞ്ഞതാ. അതിലെ പ്രതിമ ഈ നൂറ്റാണ്ട്റ്റിലേതല്ലാ പോലും..വിശദവിവരം മെയില്‍ അയച്ചാല്‍ തരാം

ഇഞ്ചിചേച്ചീ: സത്യം, പറയണമെന്നാഗ്രഹമുണ്ട്.. ചാത്തനങ്ങനെ അരൂപിയൊന്നുമല്ല.. പക്ഷേ സ്ഥലം
മെയില്‍ അയച്ചാല്‍ തരാം...(ഡിമാന്റാക്കുന്നതല്ലാട്ടോ) അവിടെക്കയറി ഫോട്ടോ എടുത്തത് പിന്നെ പ്രശ്നായാലോ?

Peelikkutty!!!!! said...

ഫോട്ടൊ കൊള്ളാം.ഇത്തിര്യൂടെ വിവരങ്ങള്‍ പോട്ടത്തിന്റെ താഴെ എയ്താ‍മായിരുന്നു:)

ഇടിവാള്‍ said...

ചുള്ളാ..
ആ പ്രതിമയുടെ വിശദവിവരം അറിയണമല്ലോ.. ഈമെയില്‍ അയച്ചാലും...

ഫോട്ടോ ബ്ലോഗിനു ആശംസകള്‍..

Unknown said...

ചാത്തന്‍ ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ പോയില്ലെങ്കിലേ അല്‍ഭുതമുള്ളൂ. :-)