Friday, September 26, 2008

മഴപ്പാറ്റേം പച്ചിലേം



ഫോട്ടോ പിടിക്കാന്‍ ഒരു പൂമ്പാറ്റേടെ പിന്നാലെ ഓടി തളര്‍ന്നു, അവസാനം കിട്ടിയതിവനെ

15 comments:

കുട്ടിച്ചാത്തന്‍ said...

ഫോട്ടോ പിടിക്കാന്‍ ഒരു പൂമ്പാറ്റേടെ പിന്നാലെ ഓടി തളര്‍ന്നു, അവസാനം കിട്ടിയതിവനെ

siva // ശിവ said...

ആ പൂമ്പാറ്റ പേടിച്ച് പറന്നു പോയതാ...സാരമില്ല ഈ മഴപ്പാറ്റയുടെ ചിത്രം കിട്ടിയല്ലോ...ശവക്കല്ലറകളില്‍ നിന്നാ ഇവ വരുന്നതെന്ന് എന്റെ നാട്ടുകാര്‍ പറയുന്നു...ഇത് ശരിയാണോ എന്ന് എനിക്ക് അറിയില്ല....

ജിജ സുബ്രഹ്മണ്യൻ said...

ഞങ്ങടെ നാട്ടില്‍ ഇവനെ ഈയല്‍ എന്നു പറയും ..ഈയാം പാറ്റ എന്നും പറയും.പണ്ട് വിളക്കിനു അടുത്ത് ചെരുവത്തില്‍ വെള്ളം നിറച്ചു വെച്ച് ഇവനെ പിടിക്കാറുള്ളത് ഞാന്‍ ഓര്‍ക്കുന്നു,.ഇപ്പോള്‍ ഇവന്‍ വീണു കിടക്കുന്നത് അസോള കുളത്തില്‍ ആണല്ലോ..

G.MANU said...

ഈയല്‍കുളം തകര്‍പ്പന്‍

sreeni sreedharan said...

അതാരാണ്‍‍ഡാ ആ പൂമ്പാറ്റാ? ;)

സാജന്‍| SAJAN said...

ചാത്തനെയേറ്:
പൂമ്പാറ്റയെക്കാള്‍ എപ്പോഴും നല്ലത് ബാലരമ തന്നെയാ, അതാവുമ്പോ ഓടി ക്ഷീണിക്കില്ല, പത്രക്കാരന്‍ ഭാസ്കരന്‍ ചേട്ടായിയുടെ കടയില്‍ കിട്ടും എല്ലാ പതിനാലിനും ഇരുപത്തിയെട്ടിനും:)
ഒരു ഓടോ: ഫോട്ടം നന്നായിട്ട്ണ്ട് ട്ടോ :)

ബയാന്‍ said...

പാമ്പാവാതിരുന്നത് നന്നായി,

Sherlock said...

കടുവയെ പിടിച്ച കിടുവ ആര്‍: സാജന്‍ഭായ്..

ചാത്തനെയേറ്...ഹ ഹ

സഹയാത്രികന്‍ said...

കൊള്ളാട്ടാ പോട്ടം... :)

ആഗ്നേയ said...

പടം ഇഷ്ടായി..:-)
ചാത്തനെയേറും..

കുട്ടിച്ചാത്തന്‍ said...

ശിവ:എന്നാല്‍ നാട് മൊത്തം ശവക്കല്ലറയാണെന്ന് പറയേണ്ടി വരും(ഒരുവിധത്തില്‍ ശരിയാണെങ്കിലും)

കാന്താരിച്ചേച്ചീ: അങ്ങനെം വിളിക്കാറുണ്ട്!! അസോളാ കുളമോ? ഇതൊരു ഉപയോഗശൂന്യമായ ഫിഷ് ടാങ്കാ... പറ്റിച്ചേ...

മനുച്ചേട്ടോ: :)
പച്ചൂ: അറിയില്ലേ പൂമ്പാറ്റാ ബാലരമ ആ പൂമ്പാറ്റ
സാജന്‍ ചേട്ടോ: അതങ്ങ് പള്ളീപ്പറഞ്ഞാ മതി ആയ കാലത്ത് എന്തായാലും ബാലരമയേക്കാള്‍ നല്ലത് പൂമ്പാറ്റയായിരുന്നു.

യരലവമാഷേ: അതിനിപ്പോ ചില പ്രൊഫൈല്‍ പടങ്ങളു തന്നെ ധാരാളം. വേറേ പടമെന്തിനാ?
ജിഹേഷ്: അതങ്ങേര്‍ തുടങ്ങീട്ട് കുറച്ചായി, പുള്ളീടെ അടുത്ത പടം പോസ്റ്റ് വരട്ടെ എറിഞ്ഞിട്ടേക്കാം..

സഹാ: ഒരേ വഞ്ചിയിലെ യാത്രക്കാരാ....:)
ആഗ്നേയച്ചേച്ചീ: നന്ദി.

ശ്രീ said...

പൂമ്പാറ്റയെ പിടിയ്ക്കാന്‍ നടന്നിട്ട് കുളത്തില്‍ വീഴാഞ്ഞതു ഭാഗ്യമായി.
;)

K C G said...

ഇത് മഴപെയ്യാന്‍ പോകുന്നു എന്നറിയുമ്പോള്‍ ഭൂമിക്കടിയില്‍ നിന്നു വരുന്ന ഈയ്യാം പാറ്റകളല്ലേ? ശിവാ, ഇതു ശവക്കല്ലറകളില്‍ നിന്നു തന്നെ വരണമെന്നില്ല. ഞാന്‍ കണ്ടിട്ടുണ്ട് മണ്ണില്‍ ഒരു ചെറിയ ദ്വാരത്തിലൂടെ പുറത്തു വരുന്നതും പിന്നെ പറന്നു പൊങ്ങുന്നതും. പാവങ്ങള്‍ ആ പറക്കലിനിടയില്‍ തന്നെ കാക്കകള്‍ക്കും പൂച്ചകള്‍ക്കും ഇരയായി തീരുകയും ചെയ്യും.

മേരിക്കുട്ടി(Marykutty) said...

ഇതു നമ്മുടെ ഡ്രാഗണ്‍് ഫ്ലൈ!ചാത്തന്‍ കൊള്ളാല്ലോ..ഏതാ ക്യാമറ?

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഹിഹി.. സാരമില്ല ചാത്തന്‍സ്! പൂമ്പാറ്റയുടെ ഫോട്ടോ എടുക്കാന്‍ ഒരു എളുപ്പ വഴി പറഞ്ഞു തരാം, ബാംഗ്ലൂരല്ലെ? ബണ്ണാര്‍ഘട്ട നേഷണല്‍ പാര്‍ക്കില്‍ ഒരു ബട്ടര്‍ഫ്ലൈ പാര്‍ക്കുണ്ട്, അവിടെ ധാരാളം പൂമ്പാറ്റകളും ... സുഖമായി ഫോട്ടോ എടുക്കാം. (ഞാന്‍ പോയിട്ടില്ലാട്ടോ. വിക്കിയില്‍ കണ്ടതാ. ഹൈദ്രാബാദൊരെണ്ണം ഉണ്ട് അവിടെ പോയിരുന്നു. :) )

ഓഫ്: പൂമ്പാറ്റ ആയ കാലത്ത് ബാലരമയിലും മികച്ചതായിരുന്നു എന്നതിന്റെ താഴെ എന്റെ ഒരൊപ്പ്