Friday, May 18, 2007

ഏഴുനിലക്കൊട്ടാരവും രാജകുമാരിയെ പൂട്ടിയിട്ട മുറിയും


ഈ ചിത്രം നോക്കി എഴുതിയ കഥ അതോ മിനിക്കഥയോ???
---------------------------------------------------


നീ ഇനി ആ സൈഡിലു നോക്ക്‌, ഈ സൈഡ്‌ മുഴുവന്‍ ഞാന്‍ നോക്കിയതാ.
ഞാന്‍ അവനെ വിളിച്ച്‌ ഒന്നൂടെ ചോദിച്ചാലോ?

വേണ്ടാ അവനുറങ്ങട്ടേ പാവം ചെക്കന്‍ അവനെ എന്തുമാത്രാ ചീത്തവിളിച്ചത്‌. അവനു ഓര്‍മ്മയുണ്ടെങ്കില്‍ കൂടി മറന്നുപോയിട്ടുണ്ടാവും.

നീ അവന്റെ കൂടെത്തന്നെ ഉണ്ടായിരുന്നില്ലേ. ഒന്നൂടെ ഓര്‍ത്ത്‌ നോക്കിക്കെ.

പിന്നേ എനിക്കു മണലില്‍ കളിക്കാന്‍ പൂതിയായിട്ടല്ലേ,നിങ്ങളല്ലേ അവന്റൂടെ കളിച്ചിരുന്നത്‌.

ഞാനാ മേനോന്‍ ചേട്ടന്റെ ഒരു പരിചയക്കാരനോട്‌ സംസാരിച്ച്‌ നില്‍ക്കുകയായിരുന്നു. നിനക്കു കണ്ട ആണ്‍പിള്ളാരുടെ വായിനോക്കി നില്‍ക്കുന്ന സമയത്ത്‌ അവനെ നോക്കിക്കൂടെ.

ദേ എന്നെക്കൊണ്ടൊന്നും പറയിക്കേണ്ട, നിങ്ങടെ കീശേന്ന് ഒരു സാധനം എടുത്താല്‍ അറീലെ. ഇക്കണക്കിനു പേഴ്‌സ്‌ ദിവസോം വല്ലോരും എടുത്തോണ്ട്‌ പോവുമല്ലോ.


അതുമിതും പറയാതെ വേഗം നോക്ക്‌ ആ പോലീസുകാരനു നമ്മളു ഭാര്യേം ഭര്‍ത്താവും ആണെന്നു മനസ്സിലായതു ഭാഗ്യം അല്ലേലിന്നു പോലീസ്‌ സ്റ്റേഷനില്‍ കിടക്കായിരുന്നു.

അയ്യടാ ഭാഗ്യോ? കാറില്‍ കിടന്നുറങ്ങുന്ന ടിങ്കൂനെ കാണിക്കാന്‍ ആരാ ബുദ്ധി ഉപദേശിച്ചത്‌?

ഏത്‌ നേരത്താണോ ബീച്ചിലു വരാന്‍ സമ്മതിച്ചത്‌. നേരത്തേ തിരിച്ചു പോയിരുന്നെങ്കില്‍ പൂട്ട്‌ കുത്തിപ്പൊളിച്ചെങ്കിലും അകത്ത്‌ കടക്കായിരുന്നു. ഇതിപ്പോ വല്ലോരും കണ്ടാല്‍ ആ വീട്ടിലു താമസിക്കുന്നവരു തന്നേന്ന് തെളിവുകൊടുക്കാന്‍ പോലും അടുത്ത്‌ പരിചയക്കാരാരൂല്ല.

നേരത്തെ പോകാന്ന് പറഞ്ഞപ്പോള്‍ ബ്ലോഗിലെഴുതാന്‍ ഭാവനയോ നവ്യാ നായരോ വരും കടലും നോക്കിയിരുന്നാല്‍ എന്ന് പറഞ്ഞ്‌ പോകാന്‍ സമ്മതിക്കാത്തതാരാ ഞാനാണോ?

അവന്റെ ഒടുക്കത്തെ ഒരു ഏഴുനിലക്കൊട്ടാരോം രാജകുമാരീം താക്കോലുകിട്ടട്ടേ അവനെ ഇന്ന് വീട്ടില്‍ പോയിട്ടു ഞാന്‍ ശരിയാക്കുന്നുണ്ട്‌.

ഉവ്വ്‌ കിട്ടിയതു തന്നെ, ഒരു മയത്തിലൊക്കെ അവനോട്‌ ചോദിച്ച്‌ മനസ്സിലാക്കാനുള്ളതിനു പകരം ആ കൊട്ടാരോം തട്ടി നിരത്തി എന്റെ ചെക്കനെ ചീത്തേം വിളിച്ച്‌, ഇനി നിങ്ങളു തനിച്ച്‌ നോക്കിക്കോ ഞാന്‍ കാറില്‍ പോയി ഉറങ്ങാന്‍ പോകുന്നു.

പ്ലീസ്‌ പോവല്ലേ, അവിടേം കൂടി നോക്കു പെണ്ണേ, അവനാ താക്കോലു മണലിനകത്താ വച്ചതെന്നു ഞാനുണ്ടോ അറിയുന്നു.നമ്മള്‍ക്കെന്റെ പ്രൊജക്റ്റ്‌ മേറ്റ്‌സിന്റെ വല്ലവരുടേം വീട്ടില്‍ പോയാലോ?

പിന്നേ എനിക്കു പരിചയമില്ലാത്തവരുടെ വീട്ടിലേക്ക്‌ വരാനൊന്നും കഴീല വേഗം നോക്കിയെടുക്ക്‌. കാറിന്റെ ലൈറ്റ്‌ എത്രസമയം ഉണ്ടാവുമെന്നറിയാമോ? കൊതുകും കടിക്കുന്നു. നാശം.

മണലില്‍ വീണ നിഴലുകള്‍ പിന്നേം ഒരുപാട്‌ നേരം സംസാരിച്ചു...

30 comments:

കുട്ടിച്ചാത്തന്‍ said...

ചിത്ര കഥ അഥവാ ചിത്രം നോക്കി എഴുതിയ കഥ...

Kumar Neelakandan © (Kumar NM) said...

ആദ്യ പോസ്റ്റ് വച്ച ചാത്തനു ഒരു തേങ്ങയേറ്.

മനോജ് കുമാർ വട്ടക്കാട്ട് said...

ചാത്തന്റേത്‌ അതിഗംഭീര ഭാവനയാണല്ലോ :)

ദേവന്‍ said...

ഹ ഹ. അപ്പോ ചാത്തന്‍ ബീച്ചില്‍ താക്കോല്‍ കളഞ്ഞിട്ടുണ്ടല്ലേ?

"തോന്നയ്ക്കല്‍ പഞ്ചായത്തിലെ ഓരോ അരിയും പെറുക്കിയെടുത്തു" (ക്രെഡിറ്റ്‌ പൊന്നപ്പന്‌) എന്നു പറഞ്ഞതുപോലെ ഞാനും ബൈക്കിന്റെ താക്കോല്‍ തപ്പി രാത്രി ബീച്ചില്‍ കിടന്ന് ഉഴുതു മറിച്ചിട്ടുണ്ടേ. നല്ല രസമാ അതു ചെയ്യാന്‍.

Kumar Neelakandan © (Kumar NM) said...

ദേവാ, ഞാനും ബീച്ചില്‍ ഉഴുതുമറിച്ചിട്ടുണ്ട്. വല്ലവന്റേം ബൈക്കിന്റെ കീ കിട്ടുമോ എന്നറിയാന്‍ ;)

കുട്ടിച്ചാത്തന്‍ said...

പടിപ്പുരച്ചേട്ടോ ഒരു കത്തി ഞാന്‍ കൊറിയറില്‍ അയച്ചു തരും ട്ടാ(എന്നെ തട്ടാന്‍) ഇതു ബ്രെയിന്‍ മസ്സാജര്‍ വച്ച് എഴുതീതാ(കട്:ജയറാം -വീണ്ടും ചില വീട്ടുകാര്യങ്ങള്‍)

ദേവേട്ടാ:ചാത്തന്‍ ഇതുവരെ താക്കോല്‍ കളഞ്ഞിട്ടില്ലാ.. ബീച്ചിലു പോകുമ്പോളല്ല പുറത്തുപോവുമ്പോള്‍ ഒരിക്കലും ഞങ്ങടെ വീട് പൂട്ടാറില്ലായിരുന്നു ആരെങ്കിലുമൊക്കെ കാണും വീട്ടിലു.

കുമാറേട്ടാ വല്ലവന്റെം കീ മാത്രം കിട്ടീട്ടെന്താ... അവരുടെ ബൈക്കും കൂടി കിട്ടണ്ടേ അടിച്ചു മാറ്റാന്‍ :)

സാജന്‍| SAJAN said...

ടിങ്കൂ ചാത്താ എന്നിട്ട് വീട്ടില്‍ വന്നിട്ട് അടികിട്ടിയോ?
കൊള്ളാമല്ലൊ ഈ കഥ..
ലേബല്‍ ആത്മകഥ എന്നു വേണമായിരുന്നു...:)

സാജന്‍| SAJAN said...

പൂയ് കുമാറേട്ടാ, ബാക്കിയുള്ള കഥകളൊക്കെ എവിടെ?
ഡാലിയുടേയും ചാത്തന്റേയും വായിച്ചു കേട്ടോ

ജിസോ ജോസ്‌ said...

എല്ലാ ബ്ലോഗിലും വന്നു ചാത്തനേറ് നടത്തുന്ന കുട്ടിച്ചാത്താ, ഇതാ പിടിച്ചോ തക്കുടു എറ്, അന്തെതു എറ് എന്നു ചോദിച്ചാല്‍, ചുമ്മാ ഒരു എറ്... :)

ഭാവന കൊള്ളാം !

കുട്ടിച്ചാത്തന്‍ said...

സാജന്‍ ചേട്ടോ ആ പ്രൊഫൈലു പടം കൊച്ചിന്റെ മാറ്റി അച്ഛന്റെ ഇട് അതിന്റെ മുഖത്തു നോക്കി തെറിവിളിക്കാന്‍ പറ്റില്ല അതോണ്ടാ‍..:)

മോളിലെ കമന്റു വായിച്ചില്ലെ ഇത് വെറും നവ്യാ നായരാ അല്ലേല്‍ മീരാജാസ്മിന്‍..

ഉണ്ണിക്കുട്ടന്‍ said...

ചാത്താ ഭവന അക്രമം തന്നെ കേട്ടോ..കിടിലന്‍ !!
കുമാറേട്ടാ നന്നയി ഈ സംരംഭം ....

ചാത്താ നീ കുറേ നാളായല്ലോ നട്ടുകാരെ എറിയാന്‍ തുടങ്ങീട്ട്? ഒരു ദിവസം എല്ലാരും കൂടെ എറിഞ്ഞു നിന്നെ കുന്തത്തേന്നു താഴെയിടും കേട്ടാ...

കുട്ടിച്ചാത്തന്‍ said...

തക്കുടൂ ആ വന്ന ഏറ് ദേ സിക്സറടിച്ചിരിക്കുന്നു..പോയി പന്തു പെറുക്ക് :)

രണ്ടീസം ഇനിലീവാ അതോണ്ടാ ഉടന്‍ മറുപടി..(നാട്ടില്‍ പോണു)

കുട്ടിച്ചാത്തന്‍ said...

ശ്ശെടാ ന്റെ ബസ്സു പോവും..ഇതെന്താ ഒരു പന്ത് അടിച്ചു പുറത്ത കളഞ്ഞപ്പോഴേക്കും അടുത്തതാ...

ഉണ്ണിക്കുട്ടോ..പാര(ചൂട്ട്) മൂന്നെണ്ണമുണ്ട്... എറിഞ്ഞോ...

Kumar Neelakandan © (Kumar NM) said...

സാജന്‍, ദേവരാഗത്തിലൊരു പോസ്റ്റ് ഉണ്ട്. ഇടാം എന്നു പറഞ്ഞരൊക്കെ ഇടുമായിരിക്കും. ആര്‍ക്കുവേണോ പോസ്റ്റിടാം ഇനിയും.

Unknown said...

ഹ ഹ അപ്പോ ചാത്താ, ഒരു രാത്രി മുഴുവന്‍ കൊതുകുകടി കൊണ്ട് ഉറങ്ങാതിരുന്ന്നിരുന്ന നിഴലുകളായിരുന്ന്നല്ലേ അത്. ഞാന്‍ വെറുതേ തെറ്റിദ്ധരിച്ചു. :)

salil | drishyan said...

ചാത്താ,
നന്നായിട്ടുണ്ട്!

സസ്നേഹം
ദൃശ്യന്‍

Unknown said...

ചാത്താ,
കുറെ ഉറക്കമിളച്ചെങ്കിലെന്താ എല്ലാരെയും സന്തോഷിപ്പിക്കാന്‍ ഭാവന വന്നല്ലോ:)

നവ്യാനായര്‍ കൂടി ആ വഴിയെങ്ങാനും വന്നിരുന്നെങ്കില്‍ പേടിച്ച് പനിപിടിച്ച് ഷൂട്ടിങ്ങ് മുടക്കീന്നും പറഞ്ഞ് നിര്‍മ്മാതാക്കള്‍ ചാത്തനെതിരെ കൊല്ലംസുപ്രീം(ഗൊള്‍ഡ് കവറിന്റെ) കോടതീല്‍ കേസിനു പോയേനെ.

സുല്‍ |Sul said...

ചാത്തന്‍ ചാത്തൊത്തമന്‍
ഇതു കൊള്ളാലൊ :)
-സുല്‍

സു | Su said...

കുട്ടിച്ചാത്താ മോശം മോശം. താക്കോല്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കാതെ, അവര്‍ പറയുന്നതും കേട്ട് ഒളിച്ച് ഇരുന്നു അല്ലേ?

കഥ കുഴപ്പമില്ല.

കുട്ടിച്ചാത്തന്‍ said...

ഡാലിച്ചേച്യേ: നിഴലിനെ കടിക്കാന്‍ പറ്റുന്ന കൊതുകേ!! മേഡ് ഇന്‍ കൊച്ചി ആവും ല്ലേ?
ദൃശ്യന്‍ ചേട്ടോ :)
പൊതുവാള്‍ മാഷേ:ബൂലോഗത്ത് കോടതീം ഉണ്ടാ...!!!
സുല്ലിക്കോ:ചാത്തോത്തമനു അല്ലാലൊ?
സൂചേച്ചീ: ടിങ്കൂന്റെ കൊട്ടാരം പൊട്ടിച്ചവര്‍ക്കു താക്കോലു തപ്പിക്കൊടുക്കണോ?

Dinkan-ഡിങ്കന്‍ said...

കുട്ടിച്ചാത്താ ഇതാരാടാ ഈ കക്ഷി? മ്ഹ്?
സത്യം പറയെടാ‍. പിന്നെ കാറില്‍ കിടക്കുന്ന “ടിങ്കു” പട്ടിക്കുട്ടിയെ കാണിച്ചപ്പോല്‍ അത് നിന്റെ കുട്ടിയാണെന്ന് പോലീസുകാരന് തോന്നി അല്ലെ? കഷ്ടം. മിക്കവാറും കുമാറെട്ടന്റെ സമ്മാനം നിനക്ക് തന്നെ കിട്ടും.

ഈ കഥയിലെ നായകന്‍ ആയ നിന്റെ ചീട്ട് മിക്കവാരും കീറും.

കള്ളത്താക്കൊലിന് സാന്‍ഡൊ ബെസ്റ്റാ. അടച്ച ബാറുകള്‍ ഒരു സൂചിക്കുടുക്ക് വെച്ച് തുറന്ന്, സാദനം എടുത്തടിച്ച്, കാശ് മേശമേല്‍ വെച്ച്, ഷട്ടറിട്ട് തിരികേപൊകുന്ന ഡീസന്റ് പാര്‍ട്ടിയാ. എന്നിട്ടന്ന് എന്തുണ്ടായി? താക്കൊല്‍ എവിടേ? പറയെടേയ്

ഏറനാടന്‍ said...

കുട്ടിച്ചാത്തോ മണലില്‍ കളഞ്ഞുപോയ കുന്തം തപ്പിയിട്ട്‌ കിട്ട്യോ? കുന്തം പൊയാല്‍ കുടത്തിലും തപ്പണമെന്നറിയില്ലാ?? ഹിഹി

അപ്പൂസ് said...

ചാത്താ.. :)
എന്നിട്ട് താക്കോല് കിട്ടിയോ?

കുട്ടിച്ചാത്തന്‍ said...

ഡിങ്കോ ഏറനാടന്‍ ചേട്ടോ അപ്പൂസേ: ഈ കഥ അങ്ങേയറ്റം ജുഗുപ്സാപരവും അക്ഷന്തവ്യവും സര്‍വ്വോപരി തലകുത്തിനിന്നും എഴുതിയതായതോണ്ട് താക്കോലിനെപ്പറ്റി ചാത്തനറീല.
താക്കോലു കിട്ടുകയാണെങ്കില്‍ പിന്നെ വായനക്കരുടെ മനസ്സില്‍ ഇതിനൊരു ബുജിക്കഥാ പരിവേഷം കിട്ടുമോ!!!
അവസാനത്തെ വരി തന്നെ നോക്കു”മണലില്‍ വീണ നിഴലുകള്‍ പിന്നേം ഒരുപാട്‌ നേരം സംസാരിച്ചു... “ അടൂര്‍ ഗോപാലേട്ടന്റെ പടത്തിലെ ക്ലോക്ക് ശബ്ദിക്കുന്നതു പോലെ ഇല്ലേ?

ഇനി താക്കോലു എവിടാന്ന് ചോദിച്ചു വരുന്നവരുടെ മേത്ത് ചാണകം കലക്കിയൊഴിക്കും ട്ടാ..:)(കട്:ഡിങ്കന്റെ കടുക് വറക്കല്‍)

അപ്പു ആദ്യാക്ഷരി said...

കുട്ടിച്ചാത്താ..അടിപൊളി എന്നു പറയാതെ വയ്യ.

ഗുപ്തന്‍ said...

ചാത്തന്‍സേ എനിക്കും എഴുതണമെന്നുണ്ടാരുന്നോണ്ടാ നേരത്തെ ഇതു നോക്കാതിരുന്നത്... നല്ല ഒറിജിനല്‍ ഭാവന ..
ഇഷ്ടപ്പെട്ടു.. :)

കുട്ടിച്ചാത്തന്‍ said...

അപ്പ്വേട്ടോ പറഞ്ഞോ പറഞ്ഞോ..:)

മനുച്ചേട്ടോ: ഇങ്ങനെ വിഷയം കൊടുത്ത് എഴുതാന്‍ പറഞ്ഞാല്‍ മനുഷ്യനു മനസ്സിലാകാത്ത തരത്തിലുള്ള കഥകളാ കാണേണ്ടി വരിക. എന്നാപ്പിന്നെ ചിരിപ്പിച്ചേക്കാം ന്നു വച്ചു..

മുസ്തഫ|musthapha said...

ചാത്താ... ഈ ഭാവന കലക്കി കേട്ടോ... :)

ആ അവസാന സ്റ്റെപ്പിലൂടേയാ ഭാവന കയറി വന്നതല്ലേ :)

മുടുക്കന്‍ :)

sandoz said...

നവ്യാനായരെ ഫില്‍ട്ടറിട്ട്‌ പിടിച്ച്‌ വന്നതാ......

ടാ....ചാത്താ നീ മുടുക്കനാണല്ലാ........
ശ്ശെടാ...കുമാറേട്ടന്റെ ഈ അഭ്യാസം ഞാന്‍ നേരത്തേ അറിഞ്ഞില്ലല്ലോ......
കഥ ഇനീം അയക്കാമോ കുമാറേട്ടാ......
ശ്ശൊ.... ഭാവന കിടന്ന് കലത്തില്‍ തിളക്കുന്നു.[അവടെ അഛന്‍ അറിഞ്ഞാല്‍ എന്നെ കൊല്ലും]

കുട്ടിച്ചാത്തന്‍ said...

യഥാക്രമം ഭാവനേം നവ്യാ നായരേം നോക്കി വന്ന അഗ്രജന്‍, സാന്‍ഡോസ് എന്നിവര്‍ക്കുള്ള നന്ദി ഇതിനാല്‍....