Sunday, October 28, 2007

ഗോകാക്ക് കാഴ്ചകള്‍

ഗോകാക്കിലെ വെള്ളമില്ലാത്ത വെള്ളച്ചാട്ടത്തിന്റെ കരയിലെ ഒരമ്പലം വെള്ളം നിറഞ്ഞാല്‍ അമ്പലവും വെള്ളത്തിനടിയിലാവൂം എന്ന് തോന്നുന്നു.


തൂക്കുപാലം മുങ്ങാന്‍ മാത്രം പുഴയില്‍ വെള്ളം ഉണ്ടാകുമത്രെ!!!


ബ്രിട്ടീഷ്കാരുടെ കാലത്ത് പണിത ഈ കെട്ടിടത്തിനും അതിന്റേതായ ഒരു ഗാംഭീര്യമുണ്ട്.


ഇതെന്തൂട്ട് സാധനാന്ന് പടത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്.


കുട്ടിച്ചാത്തനിലെ സാഹസികന്‍ ഇത്തിരി ഏന്തി വലിഞ്ഞ് എടുത്ത പടം




വെള്ളച്ചാട്ടത്തിന്റെ സൈഡ് വ്യൂ കൊള്ളാമോ? വെയിലിന്റെ ചൂട് പടത്തിലും ഉണ്ട്.




വെള്ളനൂല്. ക്യാമറ നേരെ പിടിച്ച് പടം എടുക്കാന്‍ ചാത്തനെ കിട്ടില്ല.


അടീലു ക്രോപ്പ് ചെയ്താല്‍ ഒന്നൂടെ നന്നായേനെ എന്നാലും ആ പൂക്കളെ എങ്ങനാ വെട്ടിക്കളയുക :(

37 comments:

കുട്ടിച്ചാത്തന്‍ said...

കുറച്ച് പടങ്ങള്‍,

ചെങ്കണ്ണ് പിടിച്ചു എഴുതാന്‍ വയ്യ.:(

ദിലീപ് വിശ്വനാഥ് said...

ഇതെവിടെയാ ഈ സ്ഥലം?

ആഷ | Asha said...

ഗോകാക്ക് കര്‍ണ്ണാ‍ടകയില്‍ ആണെന്നു സെര്‍ച്ചു ചെയ്തു മനസ്സിലാക്കി. ഈ കാഴ്ചകളൊക്കെ കാണിച്ചു തന്നതിനു നന്ദി.

ചെങ്കണ്ണു പിടിച്ചിട്ടാണോ കമ്പ്യൂട്ടറിന്റെ സ്ക്രീനിലേയ്ക്കും നോക്കിയിരിക്കണേ. പോയ് വിശ്രമിക്കൂ കുട്ടി.

സഹയാത്രികന്‍ said...

ചാത്താ ...നല്ല പടങ്ങളാട്ടോ...

കാണാത്തസ്ഥലങ്ങള്‍ കാണുമ്പോഴുള്ള ഒരു സന്തോഷം...
:)

ഓ:ടോ: ചെങ്കണ്ണ് പിടിച്ചല്ലേ... പണി കുറഞ്ഞില്ലേ മാഷേ... ഇനി എറിയണ്ടല്ലോ... നോക്കിയാ പോരേ...
വേഗം ഭേദാവട്ടേ...
:)

കുഞ്ഞന്‍ said...

പടങ്ങളെല്ലാം ഒന്നിനൊന്നു മെച്ചം..!

ചെങ്കണ്ണ് വേഗം മാറട്ടെ....

മൂര്‍ത്തി said...

കേള്‍ക്കാത്ത സ്ഥലം...
ഒരു കാര്യം മനസ്സിലായി..:)
ചെങ്കണ്ണ്‌ വന്നാല്‍ ഫോര്‍മാറ്റിങ്ങ് അത്ര ശരിയാവില്ല...
qw_er_ty

അരവിന്ദ് :: aravind said...

കൊള്ളാം...

നിനക്ക് ചെങ്കണ്ണ് പിടിച്ചോ? എന്‍‌ജോയ്!
:-)

സാജന്‍| SAJAN said...

ചാത്തനെയേറ്:)
ഈ ഗോകാക്കിലെ പടങ്ങള്‍ , രണ്ടും ഇപ്പോഴാണ് കാണുന്നത്!
കിടിലോല്‍ക്കിടിലന്‍!!!ചെങ്കണ്ണ് പിടിച്ചാലും ബ്ലോഗിനോടുള്ള നിന്റെ ആത്മാര്‍ത്ഥത കണ്ടെനിക്കും കണ്ണ് നിറയുന്നു...
പോയി റെസ്റ്റെടുക്കടെ:)

ശ്രീലാല്‍ said...

ചിത്രങ്ങള്‍ ഇഷ്ടമായി.

ഇതെങ്ങോട്ട് ? മെജസ്റ്റിക്കില്‍ നിന്നും ബസ്സെപ്പാ ? അതും കൂടി പറഞ്ഞുതാ ചാത്താ...

ഓടോ. : ബ്ലോഗ് വഴി ചെങ്കണ്ണ് പകരുമോ ?

ശ്രീ said...

ചാത്താ...

പടങ്ങളെല്ലാം നന്നായീട്ടോ...

ചെങ്കണ്ണു പിടിച്ച കണ്ണു കൊണ്ടെടുത്തോണ്ടാണോ ആ അവസാനത്തെ പൂക്കള്‍‌ ചുവന്നിരിയ്ക്കുന്നേ?


കണ്ണിന്റെ അസുഖം മാറാനായി, 2 ദിവസം ചാത്തന്‍ ബ്ലോഗില്‍‌ നിന്നും വിലക്കേര്‍‌പ്പെടുത്തുന്നു.

:-ബൂലോക സമിതി

സു | Su said...

ചെങ്കണ്ണാണോ? സാരമില്ല. പക്ഷെ, ഇങ്ങോട്ട് വന്ന് ഞങ്ങള്‍ക്കും പകര്‍ത്തരുത്. ശ്രീ പറഞ്ഞതുപോലെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. ഹി ഹി.

നല്ല ചിത്രങ്ങള്‍. ചിലത് അത്ര നന്നായില്ല.

കുട്ടിച്ചാത്തന്‍ said...

വാല്‍മീക്കി മാഷേ സ്ഥലം ഇതിനു തൊട്ട് മുന്‍പുള്ള പോസ്റ്റില്‍ പറഞ്ഞായിരുന്നു.
ഗോകാക്ക് നോര്‍ത്ത് കര്‍ണ്ണാടകയിലാണ് ചാത്തന്‍ ബെല്‍ഗാം വരെ തീവണ്ടിയിലും പിന്നെ ബസ്സിലുമായാണ് പോയത്.

ആഷേച്ചീ ചെങ്കണ്ണ് മൈനറാ. ഇത് എല്‍‌സീടെ സ്ക്രീനാ.
നന്ദി.

സഹയാത്രികന്‍ ചേട്ടോ: ഈ സ്ഥലം നേരിട്ട് ഒരു തവണ പോവാനൊക്കെ നല്ലതാട്ടോ. നന്ദി.

കുഞ്ഞന്‍ ചേട്ടോ: നന്ദി.
മൂര്‍ത്തിയണ്ണോ‍: ഫോര്‍മാറ്റിങ് അത്ര പോക്കാണോ? ;) നന്ദി.

അരവിന്ദേട്ടോ: കൊള്ളാം ന്ന് പറഞ്ഞത്ചെങ്കണ്ണ് പിടിച്ചതിനാ അല്ലേ :)

സാജന്‍ ചേട്ടോ : ആല്‍മാര്‍ത്തതേ!!! :)
ശ്രീലാല്‍ ചേട്ടോ: ഇപ്പോള്‍ ബാംഗ്ലൂരാണോ‍? അങ്ങോട്ട് ബസ്സില്‍ പോയാല്‍ ശരിയാവില്ല. മോളില്‍ പറഞ്ഞിട്ടുണ്ട്.

ശ്രീ‍: നിന്നെ ബൂലോക അച്ചടക്ക സമിതീലെടുത്താ?ആ 2 ദിവസം കഴിഞ്ഞൂട്ടാ.

സൂചേച്ചീ: എടുക്കുന്ന എല്ലാ പടങ്ങളും നന്നായാല്‍ ചാത്തനാരായി :) പണ്ട് കണ്ട ഓര്‍മ്മപുതുക്കിയോ?
തൂക്കുപാലത്തിന്റെ മുകളില്‍ കയറിയിരുന്നോ?

സൂര്യോദയം said...

കുട്ടിച്ചാത്തന്റെ കയ്യിലും ഉണ്ടല്ലേ ക്യാമറാ... എന്നാലും ഫോട്ടോ എടുത്ത്‌ ചെങ്കണ്ണ്‍ പിടിച്ച കേസ്‌ ആദ്യായിട്ടാ ;-)

പടങ്ങള്‍ കൊള്ളാം ട്ടോ... പിന്നെ, എന്തിറ്റാ ആ വെള്ളച്ചാട്ടം.. കുതിച്ച്‌ ചാടുകല്ലേ വെള്ളം :-)

Sethunath UN said...

കുട്ടിച്ചാത്താ,
ന‌ല്ല പടങ്ങ‌ള്‍ ചാത്ത‌ന്‍സ്
ചെങ്കണ്ണു പിടിച്ചിട്ടാണോ ബ്ലോഗു വഴി അതു പരത്താനിറങ്ങിയത്. ഇതു വായിച്ചകൊണ്ട് എനിയ്ക്കും പിടിച്ചെന്നാ തോന്നുന്നത്.
വേഡ് വെരിഫിക്കേഷ‌ന്‍ ഇവിടെയും! *#@ :). ചാത്ത‌ന്‍ ചിലടത്തൊക്കെ ഇതിനെതിരു പ‌റഞ്ഞു കണ്ടിട്ടുണ്ടേ

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്

കുറുമാന്‍ said...

ഗോകാക്ക് ചിത്രങ്ങള്‍ ഒകെ എന്നാലും... ചിത്രങ്ങള്‍ക്ക് വ്യക്തത കുറവാണ്.

asdfasdf asfdasdf said...

ലാസ്റ്റ് പടം ഇഷ്ടമായി.

G.MANU said...

chathaa..super pics with super captions..

Rasheed Chalil said...

ചാത്തോ... ചിത്രങ്ങളൊക്കെ നന്നായിട്ടുണ്ട്...

സാഹസികത അധികം വേണോ

Ziya said...

ചാത്താ, അടിപൊളി പടങ്ങള്‍.
സാങ്കേതികമായി എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും (ഉണ്ടോന്ന് അറിയില്ല) എനിക്ക് ശരിക്കും ഇഷ്‌ടപ്പെട്ടു.
ചാത്താ, ശ്രമം തുടരുക.

കുട്ടിച്ചാത്തന്‍ said...

സൂര്യോദയം ചേട്ടോ: ഫോട്ടോ എടുത്തത് 4-5 മാസം മുന്‍പാ മഴ തുടങ്ങും മുന്‍പ് ഇപ്പോ ആ തൂക്കുപാലം വഴി പോലും ആളെ കടത്തി വിടൂല അത്രേം വെള്ളമാ

നിഷ്കളങ്കന്‍ ചേട്ടോ: അങ്ങനെ കാര്യമായിട്ടൊന്നും ഇല്ലാ. വേഡ് വെരി പുതിയ സ്പാം പ്രശ്നം കാരണമാ.

എം.കെ.ഹരികുമാര് പരസ്യത്തിനു ഒരു വെറൈറ്റി ഇല്ലാ. ബ്ലോഗ് മാറുമ്പോള്‍ വാക്കും മാറ്റണം.

കുറുഅണ്ണോ: :) പഠിച്ചു വരുന്നല്ലേയുള്ളൂ. ആ വെള്ളച്ചാട്ടചിത്രം എനിക്കും തീരെ ബോറായി തോന്നി.

മേനോന്‍ ചേട്ടോ : അത് ഫേവറിറ്റായതോണ്ടാ അവസാനം കൊടുത്തത്.

മനുച്ചേട്ടോ: കാപ്ഷന്സ് നന്നാക്കാമായിരുന്നു. ആലോചിച്ചില്ല.
ഇത്തിരിച്ചേട്ടോ: അധികം ഇല്ല ഇത്തിരി മാത്രം. :)

സിയാ: സാങ്കേതികമായി പ്രശ്നം കാണും അന്നേരം ചുട്ട് പൊള്ളുന്ന വെയിലാരുന്നു എങ്ങനേലും തണലിലെത്തിയാല്‍ മതിയെന്നാരുന്നു.

sandoz said...

ചെങ്കണ്ണ്‍ അടിച്ചോ..ചെലവ്‌ ചെയ്യണം...
വെള്ളച്ചാട്ടത്തിന്റെ പടം എടുക്കണത്‌ വെള്ളത്തിന്റൊപ്പം താഴേക്ക്‌ ചാടിക്കൊണ്ടായിരിക്കണം...
എന്നാല്‍ നല്ല പടം കിട്ടും..
അടുത്ത പ്രാവശ്യം ട്രൈ മാടുമെന്ന് പ്രതീക്ഷിക്കുന്നു...

Murali K Menon said...

ഫോട്ടോകളെല്ലാം കലക്കനാണ്. എന്താ ഫോട്ടോ ബ്ലോഗാക്കി മാറ്റാനുള്ള വല്ല ശ്രമവും ആണോ? കായികാദ്ധ്വാനത്തിന്റെ കഥകളൊക്കെ ഇനിയും വരാനുണ്ടല്ലോ?

ശ്രീലാല്‍ said...

എന്നെ ആദ്യാമായി ചേട്ടാ എന്ന് ബൂലോകത്ത് വിളിച്ചു.. എന്നെയങ്ങ് കൊല്ല്...

വഴി പറഞ്ഞുതന്നതിനു റൊമ്പ നണ്ട്രി ചാത്താ... നാട്ടിലെത്തിയിട്ട് ഫിറ്റാക്കാം. ഇപ്പൊ കുറച്ചു മാസത്തേക്ക് അമേരിക്കാവിലാ..

ഏ.ആര്‍. നജീം said...

ആ പൂക്കളേയും നോക്കിയിരുന്നാല്‍ ചെങ്കണ്ണ് പിടിക്കും ..എന്നാലും ഇത്ര മനോഹരമായ പൂക്കള്‍ കാണുമ്പോള്‍ എങ്ങിനാ, പിടിക്കണെങ്കില്‍ പിടിക്കട്ടെ, ഞാന്‍ നോക്കും...ഹല്ല്ല പിന്നെ

ആഷ | Asha said...

ആഷേച്ചീ ചെങ്കണ്ണ് മൈനറാ. ഇത് എല്‍‌സീടെ സ്ക്രീനാ.

സ്വന്തമായി സ്ക്റ്റീനില്ലയോ പിന്നെ എന്തിനാ ആ എല്‍‌സി പെങ്കൊച്ചിന്റെ സ്ക്രീനേലോട്ടും നോക്കിയിരിക്കണേ ങേ...ചാ‍ത്താ..ഈ പോക്കു ശരിയല്ലാട്ടോ

കുട്ടിച്ചാത്തന്‍ said...

സാന്‍ഡോ കണ്ണാ സ്ക്രീനിന്റെ അടുത്ത് പിടിച്ചോ പകര്‍ന്ന് തന്ന് നിനക്കും ചെലവുണ്ടാക്കാം. പിന്നെ അടുത്തതവണ പോകുമ്പോള്‍ നീയും വരണം ഞാനൊരു സെക്കന്റ് ഹാന്റ്ക്യാമറ സംഘടിപ്പിച്ച് വയ്ക്കും നീ ആ വെള്ളത്തിന്റൊപ്പം താഴേക്ക്‌ ചാടിക്കൊണ്ടുള്ള പടം ഒന്നെടുത്ത് തരണേ.

മുരളിച്ചേട്ടോ ഇവിടെം വല്ലപ്പോഴും പൊടിതട്ടണ്ടേ?

ശ്രീ‍ലാല്‍ : ചേട്ടാ വിളി തിരിച്ചെടുത്തു 27 ആണെങ്കില്‍, പിന്നെ ആദ്യം ഒരു കണ്ണടയിട്ട മുഖം കാണുന്ന പടം ഇട്ടില്ലായിരുന്നോ അതു കണ്ടാ എന്നെക്കാളും എന്തായാലും പ്രായം തോന്നും.:)

നജീമിക്കോ: ചെങ്കണ്ണ് മാറി അതൊരു മൈനര്‍ ചെങ്കണ്ണ് ആയിരുന്നു.

ആഷേച്ചീ: പെണ്ണുങ്ങളെ വിശ്വസിച്ച് ഒന്നും പറയാന്‍ പാടില്ലാന്ന് മനസ്സിലായി. ഏതായാലും മൈക്കൊന്നും കയ്യിലില്ലാത്തത് നന്നായീ :)

ധ്വനി | Dhwani said...

കിക്കിടു പടങ്ങള്‍!!

ഏന്തി വലിഞ്ഞിടം കണ്ടപ്പോള്‍ തല കറങ്ങി!! വെള്ളം വെള്ളം!!

ത്രിശങ്കു / Thrisanku said...

ലേബല്‍‌സ് പ്ലീസ് - ചിത്രം, പ്രകൃതി

അപ്പു ആദ്യാക്ഷരി said...

ചാത്താ..നല്ല പടങ്ങളാട്ടോ.മൂന്നാമത്തേയും അഞ്ചാമത്തേയും പടങ്ങളിങ്ങെടുത്തു. എറിയല്ലേ...

Peelikkutty!!!!! said...

ചാത്താ ആദ്യത്തെ പടം‌ അടിപൊളി!..അവിടെ പോവാന്‍‌ തോന്നുന്നു ;)

കുട്ടിച്ചാത്തന്‍ said...

ധ്വനിച്ചേച്ചീ നന്ദി.
ത്രിശങ്കു മാഷേ ലേബലിട്ടു.നന്ദി.

അപ്പ്വേട്ടോ വലിയ സൈസ് വേണേല്‍ പറഞ്ഞോട്ടാ.
പീലിക്കുട്ടീ‍ ... കമന്റ് മാത്രം പോരാ തിരിച്ചുവരൂ ബൂലോഗത്തേക്ക് ഒരുഗ്രന്‍ രചനയുമായി.

പ്രയാസി said...

ചെങ്കണ്ണു പിടിച്ചെന്നു പുളുവടിക്കല്ല്..
യെവിടെ അവസാനത്തെ പടം..!?
അതെടുത്തപ്പം താഴെപ്പോയതല്ലെ..:)
എന്തായാലും കൊള്ളാം കേട്ടാ..

Sherlock said...

ചാത്താ...ദേ ഇപ്പോഴാ കണ്ടേ....നല്ല പടങ്ങള്. ആ അവസാനത്തെ പടം പെരുത്തിഷ്ടമായി..

നവരുചിയന്‍ said...

അപ്പോള്‍ ചാത്തനും ആളൊരു കൊച്ചു ഫോട്ടോം പിടുത്തകാരന്‍ ?? സന്തോഷം ..... വെള്ളത്തിന്റെ നൂല് എനിക്ക് ഒത്തിരി ഇഷ്ടം ആയി ..... ആശംസകള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അപ്പോള്‍ മാഷും ഒരു പോട്ടം പിടുത്തക്കാരനാണല്ലെ എനിക്കേറ്റവും ഇഷ്ടായത് ആ പൂക്കളാട്ടൊ ഞാന്‍ അതിന്റെ ഒരു കോപ്പി ഇങ്ങ് എടുത്തൂ കെട്ടൊ മാഷെ
സംശയം വേണ്ടാ..
പുതുവല്‍സരാശംസകള്‍

Unknown said...

എവിടെന്ന എന്തിനാ?? ഇതൊക്കെ എന്തിനാ നമ്മള്‍ അറിയന്നെ? നല്ല കിടുക്കന്‍ പടങ്ങള്‍...അത്ര തന്നെ...