Sunday, March 11, 2007

ഗഡികള്‍ക്കൊരു വെല്ലുവിളി



ചോദ്യോത്തര ബ്ലോഗുകളുടെ കാലമല്ലേ.

ബൂലോക ഗഡികളേ നിങ്ങടെ നാട്ടിലെ ഒരു പാലത്തില്‍ നിന്നും എടുത്ത ഫോട്ടോ സ്ഥലത്തിന്റെ പേര് പറയാമോ?
തത്കാലം കമന്റ് മോഡറേഷന്‍ ഇടുന്നു.

16 comments:

കുട്ടിച്ചാത്തന്‍ said...

ബൂലോക ഗഡികളേ നിങ്ങടെ നാട്ടിലെ ഒരു പാലത്തില്‍ നിന്നും എടുത്ത ഫോട്ടോ സ്ഥലത്തിന്റെ പേര് പറയാമോ?

മുസ്തഫ|musthapha said...

ഇത് ഞമ്മടെ കനോലി സായിപ്പുണ്ടാക്കിയ കനാലിനു മോളിലൂടെയുള്ള പാലല്ലേ :)

sandoz said...

പിന്നേ...മോളീന്ന്......ഇത്‌ പാലത്തിന്റെ അടീന്നു എടുത്ത ഫോട്ടോയാ........

വിനുവേട്ടന്‍ said...

ഇത്മ്മടെ കണ്ടശ്ശാങ്കടവ്‌ പാലത്തിമ്മേന്നെടുത്തതല്ലേ?

സുല്‍ |Sul said...

മോഡറേഷനും കൂടി കൂട്ടിയാ ഞമ്മ പാസാവൊ?

-സുല്‍

മനോജ് കുമാർ വട്ടക്കാട്ട് said...

സ്ഥലം ഏതെന്നറിയില്ല.
എന്നാലും നല്ല പടം. ചാത്തന്‍സ്‌.

(ഞാന്‍ പടം അരിച്ചുപെറുക്കി നോക്കി. അതിന്ന് കരയിലെങ്ങാനും ഇരുന്നൊരാള്‍ ദോശയോ, മത്തിബിരിയാണിയോ മറ്റോ കഴിക്കുന്നുണ്ടോയെന്ന് :)

കുട്ടിച്ചാത്തന്‍ said...

ചാത്തനാ മോഡറേഷന്‍ എടുത്തു കളഞ്ഞു..

വല്ല ‘തൂമ്പായിലെ’ കാര്യാ ചോദിച്ചിരുന്നതെങ്കില്‍ എല്ലാരും കറക്റ്റായിട്ടു പറഞ്ഞേനേ..

ഇതു കൊച്ചു തൃശൂരിലെ കാര്യം ചോദിച്ചപ്പോ മുണ്ടാട്ടം മുട്ടിപ്പോയി...

സ്ഥലത്തിന്റെ പേര് നാളെ പറയാം. നാട്ടിലു വരുമ്പോള്‍ പോ‍യിക്കാണൂ...

സുല്‍ |Sul said...

ഇതു കണ്ട്ശണ്ട പാലോം തുപരാറ്റ് പാലോം അല്ല.
കണ്ട്ശണ്ട പാലോം ആണെങ്കി വള്ളം കളികാണേണ്ടെ.
തുപരാറ്റ് പാലോം ആണെങ്കില്‍ പിന്നെം വള്ളം കളികാണേണ്ടെ.
മോഡ‌‌റേഷനും റേഷനും ഇല്ലാത്ത നിലക്ക് ഞമ്മ പാസ്സാവാന്‍ ചാന്‍സില്ല.
ഇനിയിത് ചാലക്കുടി പാലോ, ചെറിയപാലോ, വലിയ പാലൊ?

-സുല്‍

ആഷ | Asha said...

ഓ അപ്പൊയിത് തൃശൂരിലെ പാലായിരുന്നോ? വല്ല ആലപ്പുഴയിലെ പാലോം കാണിക്ക് ചാത്താ... ഞാന്‍ മണി മണിയായി ഉത്തരം പറയാം. പക്ഷേ ഒരു കണ്ടീഷന്‍ ഉത്തരം ശരിയാവണമെന്ന് നിര്‍ബദ്ധം പിടിക്കരുത്.

രണ്ടു ഗെസ്സുകള്‍
വിയ്യൂര്‍ പാലം
ചാലക്കുടി പാലം

qw_er_ty

കുട്ടിച്ചാത്തന്‍ said...

ഇതുവരെ പറഞ്ഞ ഉത്തരങ്ങള്‍ തെറ്റാവാം(അഥവാ ആണ്) അതായത് എനിക്കറിയുന്ന പേര് ആരും പറഞ്ഞിട്ടില്ല..വേറെ പേരുണ്ടെങ്കില്‍ എനിക്കറീല..

ഒരു പരസ്യം പിന്മൊഴികളിലെത്താത്ത ഒരു ബ്ലോഗാണെന്ന് തോന്നുന്നു.. കിക്കിടിലം..

ചാത്തന്‍ കുറച്ച് ഉപദേശിച്ചിട്ടുണ്ട്. ബാക്കി വിവരമുള്ള വല്ലോരും പോയിപ്പറയൂ...
http://tomkid.blogspot.com

ആളു കൊടകരപുരാണോം മൊത്തം ചില്ലറയും വായിച്ച് ഇവിടെ കാലു വച്ചതാ...

പ്രോത്സാഹിപ്പിക്കൂ...(പുലികളെ കണ്ടുപിടിച്ചാ ക്രഡിറ്റ് കിട്ടുമോ)

കുട്ടിച്ചാത്തന്‍ said...

ശ്ശോ പറയാന്‍ മറന്നുപോയി...ഇത് സാക്ഷാല്‍ കാക്കാത്തുരുത്തി പാലത്തിന്റെ മോളീല്‍ നിന്ന് എടുത്തതാണെ...

മിടുക്കന്‍ said...

ഇത് പാലത്തീന്ന് എടുത്തതല്ല..
സ്ഥലം ഏതായാലും പാലം നന്നായാല്‍ മതി,
ഇതു നീ ഏടുത്ത സ്ഥലം,
www.keralatourism.com.
അതു ഞങ്ങടെ നാടല്ല, ദൈവത്തിന്റെ നാടാന്നാ പറേന്നെ,

കുട്ടിച്ചാത്തന്‍ said...

മിടുക്കന്‍ ചേട്ടോ. എന്തുവാ ഉദ്ദേശിച്ചത്? ചാത്തന്‍ പടം അടിച്ചു മാറ്റീന്നോ മറ്റോ ആണോ...

ചാത്തനാ സൈറ്റ് മൊത്തം അരിച്ചു നോക്കി. ഇതേപടം അവിടേമുണ്ടെങ്കില്‍ ചാത്തനും ഒരു നഷ്ടപരിഹാരത്തിനു സ്കോപ്പു കാണുമല്ലോന്നോര്‍ത്ത്...:)
വെറുതേ കൊതീപ്പിച്ചു...:(

മിടുക്കന്‍ said...

ഈ ചാത്തന്‍ നമ്മടെ ലുട്ടാപ്പീനെ പൊലെ ഒരു പോഴനാ ട്ടൊ.. :)
നെന്നെ പറ്റിച്ചതല്ലേ..?

കുട്ടിച്ചാത്തന്‍ said...

ഹമ്പട മിടുക്കാ നിന്റെ നമ്പര്‍ നോട്ട് ചെയ്തിരിക്കുന്നു...

abi said...

hi, good picture. Njan ee bulokathu vannittu oru azhchaye ayulloo ketto, njan trissuril mathilakam enna sthalathu ninnum anu.